മനോഹര നിമിഷത്തിന് തിരി തെളിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സമൂഹമാദ്ധ്യമങ്ങളിലടക്കം ശ്രീരാമ ശ്രുതികൾ നിറയുകയാണ്. ഇതിനിടെ മനോഹരമായ ഒരു ഭക്തിഗാനം ജനങ്ങൾക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്കായി കാത്തിരിക്കുകയാണ് ഭാരതം മുഴുവൻ. ജനുവരി 22-ന് നടക്കുന്ന ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ പുണ്യഭൂമിയിലെത്തും. നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് സഫലമാകുന്നതിലുള്ള നിവൃതിയിലാണ് ഓരോ ശ്രീരാമ ഭക്തനും.
സ്വസ്തി മെഹുൽ എന്ന യുവ ഗായിക വരികൾ എഴുതി ആലപിച്ചിരിക്കുന്ന “മേരാ രാം ആയേംഗേ..”എന്ന ഗാനമാണ് ജനങ്ങളുടെ മുന്നിൽ പ്രധാനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ടാണ് എക്സിലൂടെ ഗായികയെ നരേന്ദ്രമോദി അഭിനന്ദിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നേരിട്ട് ഷെയർ ചെയ്തതോടെ ഗാനം കേൾക്കാൻ പ്രേക്ഷകരുടെ തിരക്കാണ്.“സ്വസ്തി ജിയുടെ ഈ ഭജൻ ഒരിക്കൽ കേട്ടാൽ, അത് ഒരുപാട് കാലം ചെവിയിൽ പ്രതിധ്വനിക്കും. ഇത് കണ്ണുകളിൽ കണ്ണുനീരും മനസിൽ വികാരങ്ങളും നിറയ്‌ക്കുന്നു”- എന്നാണ് ഗാനം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. പോസ്റ്റ് ഷെയർ ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ഏകദേശം 300,000 കാഴ്‌ചക്കാരെ ഗാനത്തിന് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: