ദുബായ്: ജൂണ്‍ നാല് മുതല്‍ 30 വരെ നടക്കുന്ന ടി 20 ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് നടക്കുന്ന ആദ്യ മത്സരം ഇന്ത്യയും അയര്‍ലന്‍ഡും തമ്മില്‍. ജൂണ്‍ ഒമ്പതിന് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും.
വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ലോകകപ്പ് സംഘടിപ്പിക്കുന്നത്.
12ന് ഇന്ത്യ- അമേരിക്കയെ നേരിടും. ഈ മൂന്ന് മത്സരങ്ങളും നടക്കുന്നത് ന്യൂയോര്‍ക്കിലാണ്. 15ന് ഫ്ളോറിഡയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ കാനഡയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരങ്ങള്‍.
ഇത്തവണ 20 ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ഇംഗ്ലണ്ടാണ് പുരുഷ ടി20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാര്.
ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ഐപിഎല്‍ 2024ലെ പ്രകടനം കണക്കിലെടുത്തായിരിക്കും ടീം സെലക്ഷന് എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: