ആയിരത്താണ്ടുകള്‍ക്കു മുന്‍പ് വാല്മീകി രചിച്ച രാമായണവും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുത്തച്ഛന് രചിച്ച അദ്ധ്യാത്മ രാമായണവും നമ്മുടെ സംസ്കൃതിയുടെ ശ്രേഷ്ഠ ഇതിഹാസമാണ്. മാത്രമല്ല എഴുത്തച്ഛന് മലയാള ഭാഷയുടെ പിതാവുമാണ്. അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നിട്ടിറങ്ങിയപ്പോള്‍ ചിലര്‍ അതിനെ വര്‍ഗീയവല്‍ക്കരിക്കാനും പാര്ട്ടികള്ക്കത്ത് ശൈഥില്യം ഉണ്ടാക്കാനും
ഇടയാക്കിയിരിക്കുന്നു.
ശ്രീരാമന് സത്യവും വിശ്വാസവുമാണ് എന്നു മാത്രമല്ല ശ്രീരാമനും സീതയും ഭാരതത്തിന്റെ മാതൃകാ പുരുഷനും മാതൃകാ സ്ത്രീയുമാണ്. പരമ്പരാഗതമായി വിശ്വസിച്ചും ആരാധിച്ചും പോരുന്ന ശ്രീരാമ സങ്കല്പവും വിശ്വാസവും കോടാനുകോടി ജനങ്ങളുടെ മനസില്‍ സ്ഥിര പ്രതിഷ്ഠിതമാണ്. ബാബറി മസ്ജിദിന്റെ പേരില്‍ വാഗ്വാദങ്ങള്‍ക്ക് അര്‍ത്ഥമില്ല… ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റ്? രാമജന്മഭൂമിക്കു പകരം മറ്റൊരു സ്ഥലം മുസ്ലിങ്ങള്‍ക്ക് അനുവദിച്ചത് ശ്ലാഘനീയമാണ്. അത് പൂര്‍ത്തീകരിക്കാന്‍ എല്ലാവരും സംയുക്തമായി നീങ്ങണം.
ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീഅയ്യപ്പനുമെല്ലാം മനുഷ്യ മനസ്സില്‍ സൃഷ്ടിച്ച ഭക്തിയുടെ അര്‍ത്ഥതലം കാണാതിരിക്കരുത്. കേന്ദ്രത്തിലെ മുന്‍ പുരാവസ്തു ഗവേഷകനായ മുഹമ്മദാണ് അയോദ്ധ്യാ ശ്രീരാമക്ഷേത്രം ഹിന്ദുക്കളുടേതാണെന്ന് വെളിപ്പെടുത്തിയത്. കേവലം കുറച്ചു വോട്ടുകള്‍ക്കു വേണ്ടി, മുസ്ലിം സമുദായത്തിനു വേണ്ടി പ്രസംഗിക്കുന്നത് സദാചാര രാഷ്ട്രീയമല്ല. കേരളത്തില്‍ കാലു കുത്താന്‍ കഴിയാതിരുന്ന ബിജെപിയ്ക്കു ഇത്തവണ കാലുറപ്പിക്കാന്‍ കഴിയുമെന്നു തോന്നുന്നു.
രാഷ്ട്രീയത്തില്‍ അപ്രതീക്ഷിതമായ പലതും സംഭവിച്ചാല്‍ അത്ഭുതപ്പെടാനില്ല… ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും രാമായണത്തിലൂടെ ഭക്തിപ്രസ്ഥാനത്തിനു ഒരു പൂക്കാലം തന്നെ സൃഷ്ടിച്ചു. എത്രായിരം രാമായണങ്ങളാണ് ഇന്ത്യക്ക് അകത്തും പുറത്തും പ്രചരിക്കുന്നത്. ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിക്കും.
(മുന്‍ ഡിസിസി പ്രസിഡന്റും എഐസിസി അംഗവുമായിരുന്ന പ്രൊഫ. ബാലചന്ദ്രന് ഫെയ്സ് ബുക്കില്‍ കുറിച്ചത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: