പാരമ്പര്യമായി കിട്ടിയ കലാസിദ്ധിയെ തലമുറയ്ക്ക് കൈമാറി പാരമ്പര്യം നിലനിര്‍ത്താന്‍ സഹോദര പുത്രന് നിരഞ്ജന് കൃഷ്ണയ്ക്കു ചായമിട്ട് പ്രശസ്ത ചാക്യാര്‍കൂത്ത് കലാകാരന് ഡോ. എടനാട് രാജന് നമ്പ്യാര്‍.
ചാക്യാര്‍കൂത്ത് രംഗത്ത് ഡോക്ടറേറ്റ് എടുത്തിട്ടുള്ള രാജന്‍നമ്പ്യാര്‍ പാരമ്പര്യം നിലനിര്‍ത്തി ക്ഷേത്രകലയെ സംരക്ഷിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനുമുള്ള യാത്രയിലാണ്. വിദേശത്തും സ്വദേശത്തുമായി ആരക്കണക്കിന് സ്റ്റേജുകളില്‍ കൂത്തും പാഠകവും അവതരിപ്പിച്ചു ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ച വച്ച ഡോ.രാജന് നമ്പ്യാര്‍ വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയാണ്.
ദേശീയവും അന്തര്‍ദേശിയവുമായ നിരവധി സെമിനാറുകളില്‍ ക്ഷേത്രകലകളെ ആധാരമാക്കി സെമിനാറുകള്‍ അവതരിപ്പിച്ചു. മഹാകവി ഭാസന്റെ ഊരുഭംഗ നാടകം, ബോധോദയ കവിയുടെ ഭഗവദജ്ജുകം പ്രഹസനം, മാടമ്പിന്റെ അമൃതസ്യപുത്ര എന്ന നോവല്‍, ആശാന്റെ കരുണ, സ്വാമി വിവേകാനന്ദന്, രാധാമാധവം, നാരായണീയ പ്രബന്ധം, കര്ണന്, സൗന്ദര്യലഹരി, ശ്രീശങ്കരചരിതം, കല്യാണസൗഗന്ധികം, എന്നീ കഥകള്‍ അവതരിപ്പിച്ചു.
ഹാസ്യരസത്തിന്റെ അഭിനയം ചാക്യാര്‍കൂത്തിലും കൂടിയാട്ടത്തിലും എന്ന വിഷയത്തില്‍ കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. കേരളസര്‍ക്കാരിന്റെ ക്ഷേത്രകലാ അക്കാദമി അവാര്‍ഡ്, മലയാള പുരസ്കാരം, കലാസാഗര്‍ അവാര്‍ഡ്തുടങ്ങി നിരവധി അവര്‍ഡുകളും കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവസമിതി ചാക്യാര്‍കൂത്തിലെ കര്ണന് എന്ന നാമം നല്കി ആദരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: