കലോത്സവ വേദിയില്‍ ഭാരതനാട്യം അവതരിപ്പിക്കുന്നതിനിടയില്‍ സംഗീതം നിലച്ചത് ആശങ്കയിലാഴ്ത്തിയെങ്കിലും ശേഷം വേദിയില്‍ നിറഞ്ഞാടുകയായിരുന്നു തില്ലങ്കേരി സ്വദേശിയായ നീഹാര. സി. കേശവന് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ എച്ച്എസ്എസ് വിഭാഗം ഭരത നാട്യ മത്സരത്തിനിടെയാണ് പകുതിയില്‍ പാട്ടുനിലച്ചത്.
കുട്ടിയുടെ ആശങ്ക കണ്ട് കാണികള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയായിരുന്നു. എന്നാല്‍ ഭയവും അശങ്കയും നീഹാരയെ ആദ്യം തളര്‍ത്തി. അതിനാല്‍ 4 മത്സരങ്ങള്‍ക്ക് ശേഷമാണ് നീഹാര നൃത്തം അവതരിപ്പിച്ചത്. ഇടവേളയ്ക്ക് ശേഷം പൂര്‍വാധികം ശക്തിയോടെ എത്തിയ നീഹാര സദസ്സിനെ അഴകാര്‍ന്ന ഭാവങ്ങളാലും ചടുലമാര്‍ന്ന നൃത്തചുവടുകളാലും ത്രസിപ്പിച്ചു.
താളത്തിനൊത്തുള്ള വശ്യമാര്‍ന്ന അംഗചലനങ്ങള്‍ സദസ്സിനെ നിശ്ചലമാക്കി. കണ്ണൂര്‍ കാവുംപടി എച്ച്എസ്എസ് തില്ലങ്കേരിയിലെ പ്ലസ്ഒണ് വിദ്യാര്‍ഥിനിയാണ് നീഹാര. മത്സരസമയം നര്‍ത്തകി ആശ ശരത്തും വേദിയില്‍ സന്നിഹിതയായിരുന്നു. അധ്യാപകരായ കെ. വി. രാജേഷ് എം.പി. ജിത ദമ്പതികളുടെ മൂത്ത മകളാണ് നീഹാര രാജേഷ്. സഹോദരി വേദ രാജേഷ് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്. ഇരിട്ടി റഫീഖ്, തൃശ്ശൂര്‍ ഷഫീക് എന്നിവരാണ് നൃത്ത അധ്യാപകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: