ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങളാണ് ഇന്ത്യയില്‍ ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ കഴിഞ്ഞതിന് കാരണമായതെന്ന് എം.എ. യൂസഫി. പ്രധാനമന്ത്രി മോദിയെ നേരിട്ട് ചെന്ന് കണ്ടപ്പോഴാണ് ലുലുവിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ വിപുലീകരിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അബുദാബിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് യൂസഫലി ഇക്കാര്യം പറഞ്ഞത്.
നേരത്തെ മറുനാട്ടിലുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ ബിസിനസ് തുടങ്ങാന്‍ നിയന്ത്രണങ്ങളുണ്ടായിരുന്നു. പക്ഷെ ഞാന്‍ പ്രധാനമന്ത്രി മോദിയെക്കണ്ട് ഈ വിഷയം അവതരിപ്പിച്ചു. അപ്പോള്‍ അദ്ദേഹം ആ നിയമം മാറ്റി. വിദേശ ഇന്ത്യക്കാരുടെ നിക്ഷേപത്തെ സ്വദേശികളുടെ നിക്ഷേപം പോലെ കണക്കാക്കണമെന്ന് (NRI investment should be treated as domestic investment) മോദി നിര്‍ദേശിക്കുകയായിരുന്നു. അത് വലിയ ഒരു ആശ്വാസമായിരുന്നു. മുമ്പൊക്കെ നമ്മള്‍ ഒരു ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങിയാല്‍ ഉടനെ നോട്ടീസ് വരുന്ന സ്ഥിതിയുണ്ടായിരുന്നു. നൂറുപ്രശ്നമായിരുന്നു മുന്‍പ്. ഇപ്പോള്‍ അതെല്ലാം മാറ്റി.- യൂസഫലി പറഞ്ഞു.
ഇന്ത്യ എന്ന് 140 കോടി ജനങ്ങളുടെ വിപണിയാണ്. അപ്പോള്‍ ഇന്ത്യയില്‍ വിപുലീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇനിയും ധാരാളം പദ്ധതികള്‍ ഇന്ത്യയില്‍ വരുന്നുണ്ടെന്നും യൂസഫലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: