ബെംഗളൂരു: മാംഗളൂരുവില്‍ കുക്കര്‍ സ്ഫോടനം നടത്തിയ തീവ്രവാദിയെ ഒരു പ്രത്യേകസമുദായത്തില്‍പ്പെട്ട ആളായതിനാല്‍ നിരപരാധിയായും 31 വര്‍ഷം മുന്‍പ് കര്‍സേവയില്‍ പങ്കെടുത്തവരെ കൊടിയ കുറ്റവാളിയാക്കി അറസ്റ്റ് ചെയ്യുകയുമാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.
അയോധ്യാക്ഷേത്രത്തിനായി മുന്നിട്ടിറങ്ങിയ കര്‍സേവകരെ വേട്ടയാടുകയാണ് കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പൊലീസ്. ബാബറി മസ്ജിദ് -രാമക്ഷേത്ര തര്‍ക്കം രൂക്ഷമായ കാലത്തെ കേസുകള്‍ കുത്തിപ്പൊക്കി കര്‍സേവകരായ ഹിന്ദു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയാണ്. ഉത്തര്‍ പ്രദേശില്‍ അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കാന്‍ പോകുന്ന ശുഭമുഹൂര്‍ത്തത്തില്‍ നടക്കുന്ന ഈ അറസ്റ്റുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കര്‍ണ്ണാടക ബിജെപി അധ്യക്ഷന്‍ വിജയേന്ദ്ര യെദിയൂരപ്പ വിമര്‍ശിക്കുന്നു.
31 വര്‍ഷം പഴക്കമുള്ള ഒരു കേസുമായി ബന്ധപ്പെട്ട് ശ്രീകാന്ത് പൂജാരി എന്ന ഹിന്ദു പ്രവര്‍ത്തകനെ കഴിഞ്ഞ ദിവസം ഹുബ്ബളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 31 വര്‍ഷം മുന്‍പ് ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ കേസുണ്ട് എന്ന് പറഞ്ഞാണ് പൊലീസ് ശ്രീകാന്ത് പൂജാരിയെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ശ്രീകാന്ത് പൂജാരിയുടെ പേരില്‍ നിരവധി കേസുകളുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്കസേരയില്‍ ഇരിയ്ക്കുന്ന ഒരാള്‍ ഇത്രയ്ക്ക് തരംതാണ രീതിയില്‍ പ്രതികരിച്ചതിനെതിരെ ഹിന്ദുപ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
ശ്രീകാന്ത് പൂജാരിയെ 31 വര്‍ഷത്തിന് ശേഷം പണ്ടുണ്ടായിരുന്ന ഏതോ ഒരു പൊലീസ് കേസിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത് രാഷ്ട്രീയ പ്രതികാരനടപടിയാണെന്ന് ബിജെപി ആരോപിക്കുന്നു 1992 ഡിസംബര്‍ അഞ്ചിന് ഹുബ്ബളിയില്‍ നടന്ന അക്രവുമായി ബന്ധപ്പെട്ട കേസിലാണ് ശ്രീകാന്ത് പൂജാരിയെ അറസ്റ്റ് ചെയ്തതെന്നാണ് ഹുബ്ബളി ധാര്‍വാഡ് പൊലീസ് കമ്മീഷണര്‍ രേണുക സുകുമാറിന്റെ വിശദീകരണം. 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ പങ്കെടുത്ത വ്യക്തിയായതിനാലാണ് ശ്രീകാന്ത് പൂജാരിയെ അറസ്റ്റ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അവകാശപ്പെടുന്നു. .
31 വര്‍ഷം മുന്‍പ് കര്‍സേവയില്‍ പങ്കെടുത്ത പലരും ഇപ്പോള്‍ 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. അവരെ ഇപ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തുന്നത് ഈ സര്‍ക്കാര്‍ മറ്റാരെയൊക്കെയോ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. ഇത് പാകിസ്ഥാന് ചാരസംഘടനയായ ഐഎസ് ഐയുടെ സര്‍ക്കാരാണെന്നും വിജയേന്ദ്ര യെദിയൂരപ്പ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: