ബെംഗളൂരു: 31 വര്‍ഷം പഴക്കമുള്ള കേസില്‍ ശ്രീകാന്ത് പൂജാരി എന്ന ഹിന്ദു പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് ഹുബ്ബളിയിലുണ്ടായ ചില സംഘര്‍ഷങ്ങളില്‍ പ്രതിയായിരുന്ന ശ്രീകാന്ത് പൂജാരിയെ 31 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്യുന്നത് പ്രതികാരനടപടിയാണെന്ന് കരുതുന്നു.
ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് 1992ല്‍ കര്‍ണ്ണാടകയിലുണ്ടായ സംഘര്‍ഷങ്ങളില്‍ പങ്കാളികളായിരുന്ന പല ഹിന്ദു സംഘടനപ്രവര്‍ത്തകരെയും ഇപ്പോള്‍ വേട്ടയാടുകയാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍. ഈ വേട്ടയാടലിന്റെ ഭാഗമായാണ് ശ്രീകാന്ത് പൂജാരിയുടെ അറസ്റ്റ്.
1992 ഡിസംബര്‍ അഞ്ചിന് ഹുബ്ബളിയില്‍ നടന്ന അക്രവുമായി ബന്ധപ്പെട്ട കേസിലാണ് ശ്രീകാന്ത് പൂജാരിയെ അറസ്റ്റ് ചെയ്തതെന്നാണ് ഹുബ്ബളി ധാര്‍വാഡ് പൊലീസ് കമ്മീഷണര്‍ രേണുക സുകുമാറിന്റെ വിശദീകരണം. 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ പങ്കെടുത്ത വ്യക്തിയായതിനാലാണ് ശ്രീകാന്ത് പൂജാരിയെ അറസ്റ്റ് ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ നല്കുന്ന വിശദീകരണം.
എന്നാല്‍ 1992ലെ കേസുകള്‍ കുത്തിപ്പൊക്കി കര്‍സേവകരെ വേട്ടയാടുകയാണ് കോണ്‍ഗ്രസ് സര്‍ക്കാരെന്ന് കര്‍ണ്ണാടക ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. 1992ല്‍ കര്‍സേവകരായ പലരും ഇന്ന് 70 വയസ്സ് പ്രായമുള്ളവരാണ്. അവരെ പഴയ കേസില്‍ അറസ്റ്റ് ചെയ്യുന്നത് തെറ്റാണെന്നും ബിജെപി പറഞ്ഞു. മാത്രമല്ല, അയോധ്യ ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുന്ന വേളയില്‍ ഇത്തരം അറസ്റ്റുകള്‍ നടത്തുന്നത് ശരിയല്ലെന്നും ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: