Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംന്യാസി… സമര നായകന്‍; അറിയാം മഹന്ത് പരമഹംസ് രാമചന്ദ്രദാസിനെ

ചാറിപ്പെയ്ത ആരവങ്ങള്‍ക്കൊപ്പം കനം വയ്‌ക്കുന്ന മഴയിരമ്പങ്ങള്‍ക്ക് മീതെ വാജ്‌പേയി രാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന പ്രതിജ്ഞ പുതുക്കി. രാമജന്മഭൂമി വിമോചനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ദിഗംബര്‍ അഖാഡയിലെ മഠാധിപതി, രാമജന്മഭൂമി മുക്തിയജ്ഞസമിതിയുടെ നായകന്‍ മഹന്ത് പരമഹംസ് രാമചന്ദ്രദാസിന്റെ വിയോഗവേദിയായിരുന്നു അത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 05:52 pm IST
inIndia
1989ലെ ശിലാന്യാസ വേളയില്‍ മഹന്ത് പരമഹംസ് രാമചന്ദ്രദാസ്

1989ലെ ശിലാന്യാസ വേളയില്‍ മഹന്ത് പരമഹംസ് രാമചന്ദ്രദാസ്

ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്ന 2003 ആഗസ്ത് ഒന്നിന്റെ സന്ധ്യയില്‍ സരയൂനദിക്കരയില്‍ ഒത്തുകൂടിയ ആയിരങ്ങള്‍ ഹൃദയത്തില്‍ തൊട്ടുമുഴക്കിയ ജയ്ശ്രീറാം വിളികള്‍ ആകാശത്തും അലയൊലികള്‍ സൃഷ്ടിച്ചു. ‘രാം ലല്ല ഹം ആയേംഗെ, മന്ദിര്‍ വഹീം ബനായേംഗേ’…. അന്നുയര്‍ന്ന ആ മുദ്രാവാക്യങ്ങള്‍ക്ക് വിലാപങ്ങളുടെയും വിതുമ്പലുകളുടെയും അകമ്പടിയുണ്ടായിരുന്നു.

അതൊരു പ്രക്ഷോഭമുഖമായിരുന്നില്ല. കരുത്തനായ ഒരു പ്രക്ഷോഭകാരിയുടെ അന്തിമചടങ്ങുകള്‍ക്ക് പങ്കെടുക്കാനെത്തിയ ജനതതിയുടെ പ്രഖ്യാപനമായിരുന്നു. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും അവിടെ സന്നിഹിതരായിരുന്നു.

ചാറിപ്പെയ്ത ആരവങ്ങള്‍ക്കൊപ്പം കനം വയ്‌ക്കുന്ന മഴയിരമ്പങ്ങള്‍ക്ക് മീതെ വാജ്‌പേയി രാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന പ്രതിജ്ഞ പുതുക്കി. രാമജന്മഭൂമി വിമോചനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ദിഗംബര്‍ അഖാഡയിലെ മഠാധിപതി, രാമജന്മഭൂമി മുക്തിയജ്ഞസമിതിയുടെ നായകന്‍ മഹന്ത് പരമഹംസ് രാമചന്ദ്രദാസിന്റെ വിയോഗവേദിയായിരുന്നു അത്. ഇരുപത് വര്‍ഷം പിന്നിടുന്നു. രാമചന്ദ്രദാസിന്റെ തപസും അടല്‍ജിയുടെ പ്രതിജ്ഞയും യാഥാര്‍ത്ഥ്യമാകുന്നു.

നിലപാടുകളിലെ തീവ്രത കൊണ്ട് എതിരാളികള്‍ തീവ്രവര്‍ഗീയവാദി എന്ന് അധിക്ഷേപിച്ചതാണ് മഹന്ത് പരമഹംസ രാമചന്ദ്രദാസിന്റെ പ്രക്ഷോഭജീവിതം. 1913ല്‍ ബിഹാറില്‍ ജനിച്ച ചന്ദ്രേശ്വര്‍ തിവാരി പിന്നീട് അയോധ്യയിലെത്തി ദിഗംബര്‍ അഖാഡയില്‍ സന്യാസിയാവുകയായിരുന്നു. 1947ല്‍ ഭാരതം സ്വതന്ത്രമാകുന്ന കാലത്ത് ഹിന്ദുമഹാസഭയുടെ ഫൈസാബാദ് സിറ്റി അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. 1949 ഡിസംബര്‍ 22ന്റെ രാത്രിയില്‍ രാമജന്മഭൂമിയിലെ തര്‍ക്കമന്ദിരത്തില്‍ രാമവിഗ്രഹം പ്രതിഷ്ഠിച്ച അഭിരാം ദാസിന്റെ സംഘത്തില്‍ പരമഹംസുണ്ടായിരുന്നു.

ഗോരഖ്പൂരിലെ ഗോരക്ഷാപീഠാധിപതി മഹന്ത് ദിഗ്വിജയ് നാഥിന്റെ നേതൃത്വത്തില്‍ രാമജന്മഭൂമി പ്രക്ഷോഭം കരുത്താര്‍ജിച്ചപ്പോള്‍ രാമചന്ദ്രദാസ് മുന്നണിപ്പോരാളിയായി. 1984ല്‍, വിശ്വഹിന്ദുപരിഷത്ത് ആദ്യ ധര്‍മ്മ സന്‍സദ് വിളിച്ചുചേര്‍ത്ത് രാമജന്മഭൂമി ന്യാസ് രൂപീകരിച്ചപ്പോള്‍ അതിന്റെ അദ്ധ്യക്ഷനായി. മരണം വരെയും അതേ പദവിയില്‍ തുടര്‍ന്നു. പ്രക്ഷോഭത്തിന്റെ നാളുകളില്‍ ആ തീപ്പൊരി പ്രസംഗങ്ങള്‍ ജനലക്ഷങ്ങളെ ഇളക്കിമറിച്ചു.

1986 ഫെബ്രുവരിയില്‍, കോടതി ഉത്തരവിലൂടെ തര്‍ക്കമന്ദിരത്തിന്റെ പൂട്ട് തുറക്കുകയും കേസുകള്‍ ഫൈസാബാദില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തതോടെ അദ്ദേഹവും അതില്‍ കക്ഷിയായി. തീവ്രവര്‍ഗീയവാദിയെന്ന ആക്ഷേപങ്ങള്‍ക്കിടയിലും രാമചന്ദ്രദാസ് എതിരാളികളുടെയും മനംകവര്‍ന്നു. എതിര്‍ ഹര്‍ജിക്കാരനായ ഹാഷിം അന്‍സാരി പിന്നീട് മഹന്തിന്റെ ആരാധകനായത് അങ്ങനെയാണ്. അടല്‍ജിയുടെ ഭരണകാലത്ത് തര്‍ക്കം കോടതിയുടെ പരിഗണനയിലിരിക്കെ നടപടികള്‍ക്ക് വേഗം പോര എന്ന് കലഹിക്കാനും അദ്ദേഹം തയാറായി. രാമന്‍ വിശ്വാസവും ആദര്‍ശവുമാണെന്നും എതിര്‍പ്പ് ഏത് ഭാഗത്തുനിന്നായാലും നേരിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഭിന്നതകള്‍ക്കെതിരായ പോരാട്ടമായിരുന്നു ആ ജീവിതം. പ്രാണപ്രതിഷ്ഠയ്‌ക്കൊരുങ്ങുന്ന ശ്രീരാമജന്മഭൂമി അങ്കണത്തില്‍ മഹന്ത് പരമഹംസ് രാമചന്ദ്രദാസിന്റെ ചിത്രങ്ങളും ഇടം പിടിച്ചിട്ടുണ്ട്. കര്‍സേവകപുരത്തും രാമമന്ദിരകാര്യശാലയിലും പോരാളികളുടെ നായകരുടെ കൂട്ടത്തില്‍ സംന്യാസിയായ സമരനായകന്റെ ചിത്രവും സ്ഥാപിച്ചിട്ടുണ്ട്.

Tags: AyodhyaRam Mandir
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

പുതിയ വാര്‍ത്തകള്‍

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.