Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ഈ വര്‍ഷത്തെ പ്രതിരോധ കയറ്റുമതി 20,000 കോടിയായി; ഇന്ത്യ സൈനിക ഉപകരണങ്ങൾക്ക് ആവശ്യക്കാരായി 85ല്‍ പരം രാജ്യങ്ങള്‍

നടപ്പു സാമ്പത്തിക വർഷം (2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ) അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 24,000 കോടി രൂപയിലേക്ക് കുതിക്കുമെന്ന് വെളിപ്പെടുത്തി ധനമന്ത്രി നിർമ്മല സീതാരാമൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 04:41 pm IST
in India

ന്യൂദൽഹി : നടപ്പു സാമ്പത്തിക വർഷം (2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ) അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 24,000 കോടി രൂപയിലേക്ക് കുതിക്കുമെന്ന് വെളിപ്പെടുത്തി ധനമന്ത്രി നിർമ്മല സീതാരാമൻ .ഈ സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ കയറ്റുമതി 20000 കോടി രൂപയില്‍ എത്തിക്കഴിഞ്ഞു. ‘ഇന്ത്യയെ പുതിയ ദശകത്തിലേക്ക് പരിവര്‍ത്തനം ചെയ്യല്‍’ എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴാണ് നിര്‍മ്മല സീതാരാമന്‍ ഈ കണക്കുകള്‍ പുറത്തുവിട്ടത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 35,000 കോടി പ്രതിരോധ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

അടുത്ത മൂന്നു മാസത്തില്‍ 4000 കോടിയുടെ സൈനിക ഉപകരണങ്ങള്‍ കൂടി കയറ്റുമതി ചെയ്യുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് തന്നോട് പറഞ്ഞതായും ധനമന്ത്രി വെളിപ്പെടുത്തി. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ പ്രതിരോധ ഉല്‍പാദനം ഒരു ലക്ഷം കോടി കവിഞ്ഞെന്നും നിര്‍മ്മല പറഞ്ഞു. ഇന്ത്യയുടെ സൈനിക കയറ്റുമതി കുതിക്കുകയാണ്. 2013-14 നും 2022-23 നും ഇടയിൽ, കയറ്റുമതി 23 മടങ്ങ് വർദ്ധിച്ചു . 686 കോടി രൂപയിൽ നിന്ന് 16,000 കോടി രൂപയായി അത് മാറി.

സൗഹൃദരാജ്യങ്ങളിലേക്ക് സൈനിക ഹാര്‍ഡ് വെയര്‍ കയറ്റുമതി എന്നത് മോദിയുടെ നയം

നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന 2014 മുതൽ ഇന്ത്യ മൊത്തം 30,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൗഹൃദ വിദേശ രാജ്യങ്ങളിലേക്ക് സൈനിക ഹാർഡ്‌വെയർ കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്ന നയം മോദി സര്‍ക്കാരിന്‍റേതായിരുന്നു.

മിസൈലുകൾ, പീരങ്കികൾ, റോക്കറ്റുകൾ, കവചിത വാഹനങ്ങൾ, ഓഫ്‌ഷോർ പട്രോൾ വെസലുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, റഡാറുകൾ, നിരീക്ഷണ സംവിധാനങ്ങൾ, വെടിമരുന്ന് എന്നിവ കയറ്റുമതി ചെയ്യുന്നു. ഇതില്‍ പ്രധാനം ബ്രഹ്മോസ് മിസൈലും ആകാശ് പ്രതിരോധ സംവിധാനവും ആണ്. ഏകദേശം 85 രാജ്യങ്ങള്‍ ഇന്ത്യയെ ആശ്രയിക്കുന്നു. രാജ്യത്തെ ചെറുകിട ഇടത്തരം വ്യവസായസ്ഥാപനങ്ങളുമായി പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. നിര്‍ദേശിക്കുന്ന ഗുണനിലവാരം പാലിച്ചുകൊണ്ടുള്ള നിര്‍മ്മാണമെങ്കില്‍ 10 വര്‍ഷത്തേക്ക് അവരില്‍ നിന്നും ഉല്‍പന്നങ്ങള്‍ വാങ്ങുക എന്നതാണ് കേന്ദ്ര നയം.

പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഓസ്‌ട്രേലിയ, ജപ്പാൻ, ഇസ്രായേൽ, ബ്രസീൽ എന്നിവയുൾപ്പെടെ 34 രാജ്യങ്ങളിലേക്ക് ഇന്ത്യ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഈജിപ്ത്, ഇന്തോനേഷ്യ എന്നിവയുൾപ്പെടെ 10 ഓളം രാജ്യങ്ങളിലേക്ക് വെടിമരുന്നും (5.56 എംഎം മുതൽ 155 എംഎം വരെ) കയറ്റുമതി ചെയ്യുന്നു. തായ്‌ലൻഡ്, മൗറീഷ്യസ്, സീഷെൽസ്, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് അതിവേഗ ഇന്‍റർസെപ്റ്റർ ബോട്ടുകളും യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ബ്രിട്ടന്‍, ഫ്രാൻസ് എന്നിവിടങ്ങളിലേക്ക് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കയറ്റി അയക്കുന്നുണ്ട്.

പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി കുറഞ്ഞു

അതേ സമയം ഇന്ത്യ ഇപ്പോള്‍ ഉയര്‍ന്ന സാങ്കേതിക വിദ്യ ആവശ്യമുള്ള പ്രതിരോധസാമഗ്രികള്‍ മാത്രമേ ഇറക്കുമതി ചെയ്യുന്നുള്ളൂ. ഇറക്കുമതി ചെയ്ത ആയുധങ്ങൾക്കും സംവിധാനങ്ങൾക്കുമുള്ള ചെലവ് 2018-19 ലെ മൊത്തത്തിലുള്ള ചെലവിന്റെ 46 ശതമാനത്തിൽ നിന്ന് 36.2 ശതമാനമായി കുറഞ്ഞു.

 

 

 

 

 

Tags: modiNirmala SitharamanRajnath Singhdefence exportBrahmos MissileAkash defence system
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

India

ചൈനയിലേക്കില്ല ; റഷ്യൻ ടാങ്കറുകൾ കടലിൽ വച്ച് യു ടേൺ എടുത്ത് ഭാരതത്തിലേയ്‌ക്ക് ; ഇത് മോദിയുടെ നയതന്ത്രക്കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.