കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിലേക്ക് കണ്ടുകിട്ടേണ്ട മിച്ചഭൂമി സിപിഎം എംഎല്‍എ മറിച്ച് വിറ്റതായി ലാന്‍ഡ്ബോര്‍ഡ് റിപ്പോര്‍ട്ട്. മുന്‍ തിരുവമ്പാടി എംഎല്‍എല്‍എയും സിപിഎം നേതാവുമായ ജോര്‍ജ് എം. തോമസിന്റെ വെട്ടിപ്പാണ് ഇത്തരത്തില്‍ പുറത്തുവന്നിരിക്കുന്നത്. ഇയാള്‍ കോടതിയെ കബളിപ്പിച്ച് സ്ഥലം കൈക്കലാക്കാന്‍ ശ്രമം നടത്തിയതായും ആരോപണമുണ്ട്.
ജോര്‍ജിന്റെ പിതാവിന്റെ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് നടപടി തുടങ്ങിയതോടെ ഇയാള്‍ അഗസ്റ്റിന് എന്നയാള്‍ക്ക് ഈ ഭൂമി 2001ല്‍ കൈമാറി. ശേഷം 2022ല്‍ ഈ ഭൂമി ജോര്‍ജ് തോമസ് ഭാര്യയുടെ പേരില്‍ വാങ്ങുകയും അതില്‍ പുതിയ വീട് നിര്‍മ്മിക്കുകയും ചെയ്തു. 2018ലും ഇയാള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 16 ഏക്കറിലധികം വരുന്ന മിച്ചഭൂമി കൈവശം വെച്ചെന്നാണ് ഇയാള്‍ക്കെതിരെ അന്ന് ആരോപണം ഉയര്‍ന്നതെങ്കിലും ജോര്‍ജ് അത് നിഷേധിക്കുകയായിരുന്നു.
അതേസമയം ജോര്‍ജ് രാഷ്ട്രീയ സ്വാധിനം ഉപയോഗിച്ച് നടപടികള്‍ നീട്ടിവെച്ചതായി പരാതിക്കാരനായ സൈദലവി ആരോപിച്ചു. ഉദ്യോഗസ്ഥരും ഇതിന് കൂട്ട് നില്‍ക്കുകയാണ്. ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരന് ലാന്‍ഡ്ബോര്‍ഡിന് കത്തും നല്‍കിയിട്ടുണ്ട്. അതിനിടെ പാര്‍ട്ടി നിലപാടിന് ചേരാത്ത നടപടികള്‍ സ്വീകരിച്ചെന്നും പറഞ്ഞ് ജോര്‍ജിനെ സിപിഎമ്മില്‍ നിന്നും അടുത്തിടെ പുറത്താക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: