Categories: Kerala

ബേക്കലിൽ കാൽനട യാത്രികനെ ബൈക്കിടിച്ചു; വയോധികന് ദാരുണാന്ത്യം

Published by

കാസർകോട്: ബേക്കലിൽ കാൽനടയാത്രികനായ വയോധികന് ബൈക്കിടിച്ച് ദാരുണാന്ത്യം. ബേക്കൽ കുറുംബ ഭഗവതി ക്ഷേത്രത്തിലെ കടവൻ ബേക്കൽ വിഷ്ണുമഠംയജമാൻ നഗറിലെ കുഞ്ഞിരാമൻ ആണ് മരിച്ചത്. 65 വയസായിരുന്നു.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. ബേക്കൽ ചിറമ്മൽ സർക്കാർ സ്‌കൂളിന് മുന്നിലായിരുന്നു സംഭവം. പള്ളിക്കര ഭാഗത്ത് നിന്നും കാസർകോട്ടേക്ക് പോയ ബൈക്കാണ് ഇടിച്ചത്.സാരമായി പരിക്കേറ്റ കുഞ്ഞിരാമനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by