ഗുരുവായൂര്‍: കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കുടുംബസമേതം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
ഇന്നലെ രാവിലെ പന്തിരടി പൂജ കഴിഞ്ഞ് നട തുറന്ന സമയത്തായിരുന്നു, മന്ത്രിയും കുടുംബവും ക്ഷേത്രത്തിലെത്തിയത്. ശ്രീഗുരുവായൂരപ്പന്റെ കളഭവും, തിരുമുടിമാലയും, പഴവും, പഞ്ചസാരയുമടങ്ങിയ പ്രസാദ കിറ്റ് മന്ത്രിക്ക് നല്കി. ഗുരുവായൂര്‍ ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ മന്ത്രിയെയും, കുടുംബത്തെയും ഗസ്റ്റ് ഹൗസ് മാനേജര്‍ പ്രമോദ് കളരിക്കല്‍ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് അനുഗമിച്ചു. ക്ഷേത്രത്തിലെത്തിയ മന്ത്രിയെയും, കുടുംബത്തെയും ക്ഷേത്രം അസി. മാനേജര്‍ ലെജുമോള്‍ സ്വീകരിച്ചു. മന്ത്രിക്ക് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉപഹാരമായി ഈ വര്‍ഷത്തെ ഡയറിയും മന്ത്രിയ്ക്ക് ശ്രീവത്സം ഗസ്റ്റ് ഹൗസ് മാനേജര്‍ പ്രമോദ് കളരിക്കല്‍ സമ്മാനിച്ചു.
ഗൂരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നതിന് മുന്നേ മന്ത്രി മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലും എത്തി ദര്‍ശനം നടത്തി. അദ്ദേഹം മഹാദേവന് മുന്നില്‍ പറ നിറച്ച് കാണിക സമര്‍പ്പിച്ചു. ക്ഷേത്രം മേല്‍ശാന്തി ശ്രീരുദ്രന് നബൂതിരി അദ്ദേഹത്തിന് പ്രസാദം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: