കൊല്ലം: പഴയിടം രുചിക്കൂട്ടിലൊളിപ്പിച്ച സര്‍പ്രൈസിന്റെ കാത്തിരിപ്പിലാണ് എല്ലാവരും. പാചകപ്പുരയില്‍ അദ്ദേഹത്തിന്റെ രുചി മാജിക് എന്താകുമെന്ന് വരുംദിവസങ്ങളിലെ അറിയാനാകൂ. എല്ലാ കലോത്സവത്തിലും ഒരു പഴയിടം ടച്ച് കരുതാറുണ്ട്.
സംഘാടക സമിതിയുടെ മെനു അനുസരിച്ചാണ് ഭക്ഷണമെന്ന് പഴയിടം പറയുന്നുണ്ടെങ്കിലും അവസാനദിനം പഴയിടത്തിന്റെ രുചിമാജിക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അഞ്ച് ദിവസവും പായസമടക്കമുള്ള സദ്യയാണ് കലോത്സവത്തിനെത്തുന്നവര്‍ക്കായി കാത്തിരിക്കുന്നത്.
ഇന്നലെ പാലുകാച്ചലിനെത്തിയവരെ കുമ്പളങ്ങ പായസം നല്‍കിയാണ് പഴയിടം വരവേറ്റത്. സ്വന്തം ഇല്ലത്ത് മണ്‍കലത്തില്‍ ഉണ്ടാക്കിയ പായസം മണ്‍ ഗ്ലാസില്‍ പകര്‍ന്നാണ് നല്കിയത്. കലോത്സവ പാചകപ്പുരയില്‍ 17-ാം വര്‍ഷത്തിലെത്തിയതിന്റെ സന്തോഷവും പഴയിടം പങ്കുവച്ചു. എല്ലാ കലോത്സവം പോലയാണ് ഇതെന്നും ഏറ്റവും നല്ല ഭക്ഷണം നല്‍കുന്നതാണ് സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. എത്തുന്ന മുഴുവന്‍ ആളുകള്‍ക്കും ഭക്ഷണം നല്‍കിയെ മടക്കി അയക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണപുരയുടെ പാലുകാച്ചല്‍ ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ക്രേവന്‍ സ്‌കൂളില്‍ സജ്ജമാക്കിയ ഊട്ടുപുരയിലെ പ്രധാന അടുപ്പിന് പഴയിടം മോഹനന്‍ നമ്പൂതിരി തീ പകര്‍ന്നു.ഒരേസമയം 2200 പേര്‍ക്ക് കഴിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഊട്ടുപുര ക്രമീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: