Categories: India

കശ്മീരില്‍ തീവ്രവാദവേരുകള്‍ അറുത്തെറിയാന്‍ കടുത്ത തീരുമാനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

Published by

ശ്രീനഗര്‍: കശ്മീരില്‍ എന്ത് വിലകൊടുത്തും തീവ്രവാദത്തിന്റെ അടിവേരുകള്‍ അറുത്തെറിയാന്‍ തീരുമാനിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അമിത് ഷാ കൂടി പങ്കെടുത്ത കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തില്‍ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും തീവ്രവാദത്തിന്റെ വേരുകള്‍ പിഴുതെറിയാനും തീരുമാനമായി.

അമിത് ഷാ തന്നെ ഉന്നതോദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീരിലെ തീവ്രവാദ ആവാസവ്യവസ്ഥയെ ഇല്ലായ്മ ചെയ്യണമെന്നതാണ് ലക്ഷ്യം. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് തന്നെ ആയുധപരിശീലനം ഉള്‍പ്പെടെ നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിവരുന്നു. ഒപ്പം തീവ്രവാദികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വന്‍പാരിതോഷികങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

വിവിധ പ്രദേശങ്ങളില്‍ സൈന്യം ആധിപത്യം ചെലുത്തുന്ന സംവിധാനം, തീവ്രവാദഭീതി ഇല്ലാതാക്കല്‍, യുഎപിഎ-മറ്റ് വകുപ്പുകള്‍ പ്രകാരം എടുത്ത കേസുകള്‍ പരിശോധിക്കല്‍ എന്നിവ യോഗത്തില്‍ വീണ്ടും ചര്‍ച്ച ചെയ്തു. തീവ്രവാദികള്‍ക്കുള്ള പിന്തുണയും വിവരങ്ങള്‍ നല്‍കുന്ന സംവിധാനവും പൂര്‍ണ്ണമായും തുടച്ചുനീക്കുന്ന തരത്തില്‍ ഒരു 360 ഡിഗ്രി സമീപനം കൈക്കൊള്ളുന്ന സംവിധാനം ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഈയിടെ നടന്ന തീവ്രവാദി ആക്രമണങ്ങളാണ് കൂടുതല്‍ കരുത്തുറ്റ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക