തൃശ്ശൂര്‍ : തൃശൂരിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്‌ഷോ. ച്ചയ്‌ക്ക് 2.40 ഓടെ അഗത്തിയില്‍ നിന്നും കൊച്ചിയിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്നും ഹൈലിക്കോപ്ടറില്‍ കുട്ടനെല്ലൂരിലേക്ക് പുറപ്പെട്ടു. അവിടെ നിന്നാണ് റോഡ്‌ഷോയ്‌ക്കായി പുറപ്പെട്ടത്. വാഹനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, സുരേഷ്‌ഗോപി, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യം എന്നിവരും ഉണ്ടായിരുന്നു.
#WATCH | Kerala: Prime Minister Narendra Modi holds a roadshow in Thrissur.
PM Modi will address a mass gathering of women at the Bharatiya Janata Party's Mahila Conference, shortly. pic.twitter.com/N2P2tWpORz
— ANI (@ANI) January 3, 2024
ജനറല്‍ ആശുപത്രി ജങ്ഷനില്‍ നിന്നും തുടങ്ങിയ റോഡ്‌ഷോ നായ്‌ക്കനാലിലാണ് അവസാനിപ്പിച്ചു. ഏതാണ്ട് ഒന്നര കിലോമീറ്ററോളമാണ് റോഡ്‌ഷോയുണ്ടായിരുന്നത്. ശേഷം വനിതാ സമ്മേളന വേദിയിലേക്ക് കെ. സുരേന്ദ്രനും സുരേഷ് ഗോപിക്കുമൊപ്പം പ്രധാനമന്ത്രി നടന്നെത്തുകയായിരുന്നു. പുഷ്പവൃഷ്ടിയോടെ പതിനായിരങ്ങളാണ് ജനറല്‍ ആശുപത്രി ജങ്ഷനില്‍ നിന്നും നായ്‌ക്കനാല്‍ വരെ മോദിയെ ഒരു നോക്ക് കാണുന്നതിനായി അണിനിരന്നത്.
പാര്‍ലമെന്റില്‍ വനിത ബില്‍ പാസ്സായതിന്റെ അനുമോദന സമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. സമ്മേളനത്തില്‍ വനിതകള്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. രണ്ട് ലക്ഷത്തോളം വനിതകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
സമ്മേളനത്തില്‍ ബിജെപി നേതാക്കളെ കൂടാതെ ബീനാ കണ്ണന്‍, ഡോ. എം. എസ് സുനില്‍ , വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമന്‍ , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നുണ്ട്. ഏഴു ജില്ലകളില്‍ നിന്നുള്ള രണ്ടു ലക്ഷം വനിതകള്‍ സമ്മേളനത്തിന്റെ ഭാഗമാകുന്നുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തൃശൂര്‍ നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. പൂരനഗരി സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റേയും കേന്ദ്ര സേനയുടെയും നേതൃത്വത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗര സുരക്ഷ എസ് പി ജി ഏറ്റെടുത്തു. പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
നായക്കനാലില്‍നിന്നും തേക്കിന്‍കാട് മൈതാനിയിലേക്കുള്ള കവാടം പൂര്‍ണമായും എസ്പിജിയുടെയും മറ്റു പോലീസ് സേനയുടെയും നിയന്ത്രണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: