ന്യൂദല്‍ഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടി ക്രിത്രിമത്വം ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കേണ്ടത് സെബിയും കേന്ദ്ര സര്‍ക്കാരുമാണ്. പുതിയ അേേന്വഷണ സമിതി വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. നിലവില്‍ വിഷയം പരിശോധിക്കുന്ന വിദഗ്ധ സമിതിയിലും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണത്തിലും അവിശ്വാസം അറിയിച്ച് അനാമിക ജയ്സ്വാള്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്.
അദാനി ഓഹരി ഇടപാടുകളില്‍ സംശയകരമായ 12 ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇതിനനെ കുറിച്ച് പ്രത്യേക സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ പ്രത്യേക സമിതിയെ നിയോഗിക്കില്ലെന്ന് അറിയിച്ച സുപ്രീംകോടതി സെബിയുടെ അന്വേഷണത്തിന് മൂന്നു മാസം കൂടി സമയം നല്‍കുമെന്ന് അറിയിച്ചു. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പ് നിയമലംഘനം ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റേയും സെബിയുടേയും ഉത്തരവാദിത്തമാണ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കണമെന്നും നിയമം അനുസരിച്ച് നടപടി എടുക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത്. അദാനി കമ്പനികളുടെ പ്രകടനം മോശമാണെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ച തുകയിലാണ് ഓഹരിവ്യാപാരമെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. രണ്ട് വര്‍ഷത്തെ അന്വേഷണ റിപ്പോര്‍ട്ട് എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഹിന്‍ഡന്‍ബര്‍ഗ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 12,000 കോടി ഡോളര്‍ വിപണിമൂല്യമുള്ള ഗ്രൂപ്പ് 10,000 കോടിയിലേറെ നേടിയത് തുക പെരുപ്പി്ച്ചുകാണിച്ചാണ്. ഗ്രൂപ്പിന്റെ അതിഭീമമായ കടബാധ്യത ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിനു ഭീഷണി തുടങ്ങിയവയായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ പ്രധാന ആരോപണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: