അയോദ്ധ്യ: ബാലകരാമനെ വരവേല്‍ക്കാന്‍ അയോദ്ധ്യയിലെ മുസ്ലീം സമൂഹം ആവേശപൂര്‍വം കാത്തിരിക്കുകയാണെന്ന് ഇഖ്ബാല്‍ അന്‍സാരി. പരമോന്നത കോടതിയുടെ വിധിയെ മുസ്ലീംസമൂഹം പൂര്‍ണമനസോടെയാണ് സ്വീകരിച്ചത്. അങ്ങനെയല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് പലരും പരിശ്രമിക്കുന്നത്.
മുസ്ലീങ്ങള്‍ രാജ്യത്തിന് എതിരാണെന്ന് പറയാനാണ് അവര്‍ പരിശ്രമിക്കുന്നത്, അന്‍സാരി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. അയോദ്ധ്യാകേസില്‍ രാമക്ഷേത്രത്തിനെതിരായ ഹര്‍ജിക്കാരില്‍ മുന്‍നിരക്കാരനായിരുന്ന ഇഖ്ബാല്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയെ വരവേല്‍ക്കാനെത്തിയ ചിത്രം തരംഗമായിരുന്നു.
രാംപഥിലെ കോടിയ പന്ജിതോലയിലാണ് ഇഖ്ബാല്‍ അന്‍സാരിയുടെ വീട്. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റ്. അദ്ദേഹം അതിഥിയാണ്. ഞാന്‍ വീടിന്റെ മുന്നില്‍ നിന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. എതിര്‍ക്കുന്നവര്‍ക്ക് എന്തും പറയാം. നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തെ സ്വീകരിക്കേണ്ടത് എന്റെ കടമയാണ്.
അയോദ്ധ്യ പുണ്യനഗരമാണ്. മത, ജാതിഭേദമില്ലാതെ ലക്ഷക്കണക്കിനാളുകള്‍ തീര്‍ത്ഥാടനത്തിനെത്തുന്ന നഗരമാണിത്. അതില്‍ അയോദ്ധ്യക്കാരനെന്ന നിലയില്‍ എനിക്ക് അഭിമാനമാണുള്ളത്. അയോദ്ധ്യയിലേക്കെത്തുന്ന തീര്‍ത്ഥാടകരെ വരവേല്‍ക്കുന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്, അന്‍സാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: