തിരുവനന്തപുരം: പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഗുണനിലവാരം വര്‍ധിപ്പിക്കാനും സംഘടിത പാല് സംഭരണത്തിന്റെ പങ്ക് വര്‍ധിപ്പിക്കാനും ആരംഭിച്ച ദേശീയ ക്ഷീര വികസന പരിപാടിക്കായി (എന്‍പിഡിഡി) 2014-15 മുതല്‍ 2021-22 വരെ 120.01 കോടി രൂപയാണ് കേരളത്തിന് നല്‍കിയതെന്ന് വിവരാവകാശ രേഖ. 125.97 കോടിയാണ് കേന്ദ്ര വിഹിതമായി വകയിരുത്തിയത്.
12 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു, ഇതില്‍ 8 എണ്ണം പൂര്‍ത്തീകരിച്ചു, 4 എണ്ണം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കി. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിക്ക് കേന്ദ്ര മൃഗസംരക്ഷണ ക്ഷീരോല്പാദന വകുപ്പ് നല്കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
അതേസമയം 2021-22 ല്‍ കേരളത്തിന് നല്കിയ 6.43 കോടി രൂപയില്‍ 5.39 കോടിയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്ന് വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: