Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, നേതാക്കളുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത് ഏഴ് മണിക്കൂര്‍, യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്ക് ജാമ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2024, 10:18 am IST
in Kerala, News, Ernakulam

കൊച്ചി : നവകേരള സദസ്സിനായി എറണാകുളത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടികാണിച്ചതില്‍ അറസ്റ്റിലായ യൂത്തുകോണ്‍ഗ്രസ്സുകാര്‍ക്ക് ജാമ്യം. മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. ആറുപേരെയാണ് അറസ്റ്റ് ചെയ്തതെന്നും കേസ് സംബന്ധിച്ചും സംഘര്‍ഷം സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ഔദ്യോഗിക പത്രക്കുറിപ്പായി ഇറക്കുമെന്നും പാലാരിവട്ടം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് ജര്‍ജസ് ജേക്കബ്, വൈസ് പ്രസിഡന്റ് റെനീഷ് നാസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി വീശിയത്. നേതാക്കളായ സനല്‍ തോമസ്, മുഹമ്മദ് ഷെഫിന്‍, വിഷ്ണു, റഷീദ്, സിയാദ് പി. മജീദ്, സലാം ഞാക്കട തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരെ ജാമ്യത്തിലിറക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സക്കീര്‍ തമ്മനം നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നതാണ്. എന്നാല്‍ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിലെത്തിയാല്‍ അറസ്റ്റുചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടയയ്‌ക്കാം എന്ന് പോലീസ് സ്റ്റേഷന്‍ അറിയിക്കുകയായിരുന്നു. പിന്നീട് സിപിഎം പ്രാദേശിക നേതാക്കള്‍ സ്റ്റേഷനിലെത്തി മടങ്ങിയതോടെ അറസ്റ്റിലായവര്‍ക്കെതിരെ ജാമ്യം കിട്ടാത്ത രീതിയില്‍ പുതിയ വകുപ്പുകള്‍ ചുമത്തിയെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

ജാമ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെത്തി ഏഴ് മണിക്കൂറോളം ഉപരോധിച്ചു. എംപി ഹൈബി ഈഡന്‍, എംഎല്‍എമാരായ ഉമ തോമസ്, ടി.ജെ. വിനോദ്, ഡിസിസി പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്.

മജിസ്ട്രേറ്റ് ജാമ്യം നല്‍കിയതോടെ ചൊവ്വാഴ്ച പുലര്‍ച്ചെ 2.10 ഓടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ജാമ്യം കിട്ടിയ പ്രവര്‍ത്തകര്‍ക്ക് പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നില്‍ സ്വീകരണം നല്‍കുകയും സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. പാലാരിവട്ടം സംഭവം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ഹൈബി ഈഡന്‍ എം.പി.യും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും മാധ്യമങ്ങളോട് പ്രതികരിച്ചു.

എറണാകുളത്ത് തിങ്കളാഴ്ച നടന്ന നവകേരളയാത്രയ്‌ക്ക് നേരെ കരിങ്കൊടി കാണിച്ചതില്‍ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി പാലാരിവട്ടത്തും മുളന്തുരുത്തിയിലുമാണ് കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കരിങ്കൊടി വീശിയത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ മാറ്റിവെച്ച നാല് മണ്ഡലങ്ങളിലെ നവകേരള സദസാണ് ഇപ്പോള്‍ നടത്തുന്നത്. തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ചയോടെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പര്യടനം അവസാനിക്കും.

Tags: youth congresspalarivattamKerala GovenrmentNavakerala SadasCM PInarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

Article

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

Kerala

ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം തെറിക്കും? രാജിവെക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന

Kerala

വീണാ ജോർജിനെ ആക്രമിക്കുന്ന വീഡിയോ ഹാജരാക്കിയാൽ ഒരു പവൻ സ്വർണം സമ്മാനം

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.