കൊല്ലം: സ്കൂള്‍ കലോത്സവ ജേതാക്കള്‍ക്കുള്ള സ്വര്‍ണ്ണക്കപ്പ് ഘോഷയാത്ര ഇന്ന് രാവിലെ കോഴിക്കോട്ട് നിന്ന് ആരംഭിച്ച് നാളെ വൈകിട്ട് കൊല്ലത്ത് എത്തിച്ചേരും. 7.30ന് ട്രഷറിയില്‍ നിന്ന് സ്വര്‍ണകപ്പ് എടുക്കും. എത്തിച്ചേരുന്ന സ്ഥലവും സമയവും.
കോഴിക്കോട് ഗവ. മോഡല്‍ സ്കൂള്‍ (രാവിലെ എട്ടിന്), മലപ്പുറം കോട്ടയ്ക്കല്‍ രാജാസ് ഹൈസ്കൂള്‍ (9.25), പാലക്കാട് പട്ടാമ്പി ഗവ. ഹൈസ്കൂള്‍ (11.10), തൃശൂര്‍ ഗവ. മോഡല്‍ ഹൈസ്കൂള്‍ (12.40), അങ്കമാലി സെന്റ് ജോസഫ് ഹൈസ്കൂള്‍ (ഉച്ചയ്ക്ക് 2), തൊടുപുഴ എപിജെ അബ്ദുള്‍ കലാം മെമ്മോറിയല്‍ എച്ച്എസ്എസ് (4), മൂന്നിന് രാവിലെ 10.30ന് കോട്ടയം ബൈക്കല്‍ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്കൂള്‍), തിരുവല്ല എസ്സിഎസ് ഹൈസ്കൂള്‍ (11.30), ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് എച്ച്എസ്എസ് (12), കുളക്കട ഗവ. ഹൈസ്കൂള്‍ (1.30), കൊട്ടാരക്കര മാര്‍ത്തോമ്മ ഹൈസ്കൂള്‍ (2.30), വൈകിട്ട് 4.30ന് കൊല്ലം കടപ്പാക്കട ജങ്ഷനില്‍ എത്തിച്ചേരുന്ന സ്വര്‍ണകപ്പ് സ്വീകരിച്ച് മഹാ ഘോഷയാത്രയായി നഗരം പ്രദക്ഷിണം ചെയ്ത് 6.30ന് ആശ്രാമം മൈതാനത്ത് എത്തിച്ചേരും. പിന്നീട് കപ്പ് കൊല്ലം ജില്ലാ ട്രഷറിയില്‍ സൂക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: