കോഴിക്കോട്: സര്‍വ േമഖലയിലും അതിവേഗം അത്ഭുതകരമായ ധനകാര്യ മികവുകള്‍ പുലര്‍ത്തുന്ന ഭാരതം 2027ല്‍ ലോകത്തെ മൂന്നാമത് സാമ്പത്തിക വന്‍ ശക്തിയാകുമെന്ന് ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് പറഞ്ഞു. കേസരി അമൃതശതം പ്രഭാഷണ പരമ്പരയില്‍ ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇന്നലെ, ഇന്ന് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2027 ല്‍ അപ്രതീക്ഷിത തടസങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ അത് സാധിക്കും. കാരണം, അത്രമാത്രം കാഴ്ചപ്പാടും ആസൂത്രണവും കര്‍മ്മശേഷിയും ഭരണ നിര്‍വഹണ വൈഭവവുമുള്ളവരാണ് രാജ്യം ഭരിക്കുന്നത്. അത് ഒരാളല്ല, മറിച്ച് ഈ സവിശേഷതകളുള്ള സമര്‍പ്പണ ബോധമുള്ളവരുടെ വലിയ കൂട്ടമാണ് ചെയ്യുന്നത്. രാജ്യം കൊവിഡും യുക്രൈന്, ഗാസാ യുദ്ധം പോലുള്ള ഒട്ടേറെ പ്രതിബന്ധങ്ങള്‍ക്കിടയിലാണ് ഈ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിച്ചത് എന്ന് തിരിച്ചറിയുമ്പോള്‍ അത് ബോധ്യമാകും, സന്തോഷ് പറഞ്ഞു.
മൂന്നു തത്ത്വങ്ങളിലൂന്നിയാണ് മോദി സര്‍ക്കാരിന്റെ നയനിലപാടുകള്‍. ഗാന്ധിജിയുടെ രാമരാജ്യമെന്ന ക്ഷേമ രാജ്യ തത്ത്വം, ആചാര്യ വിനോബ ഭാവെയുടെ സര്‍വോദയ, പണ്ഡിറ്റ് ദീന്‍ദയാലിന്റെ അന്ത്യോദയ എന്നവയിലൂന്നിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വിശ്വാസ്യതയാണ് നരേന്ദ്ര മോദിയുടെ ഒരു മികവ്. കാരുണ്യമാണ് മറ്റൊന്ന്. ഭരണ നിര്‍വഹണത്തില്‍ രാഷ്ട്രീയപരിഗണനയല്ല, മറിച്ച് ആവശ്യകതയ്ക്കാണ് മുന്‍തൂക്കം. അതുകൊണ്ടുതന്നെ രാജ്യത്ത് ഈ ഭരരണത്തോട് വലിയ ആഭിമുഖ്യമുണ്ട്. ജനങ്ങള്‍ക്ക് നന്മ അനുഭവപ്പെടുന്നുണ്ട്. അനുനിമിഷം വിവാദങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെ മോശമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരാശയാണ്, കാരണം ഒന്നും ഫലിക്കുന്നില്ല. സര്‍വത്ര അഴിമതിയുടെ ഭരണകാലത്തുനിന്ന് അഴിമതിപോയിട്ട് ആ ആരോപണം പോലുമില്ല എന്നതാണ് സ്ഥിതി.
കൃത്യമായ പ്രോജക്ടുകള്‍, അതിന് വ്യക്തമായ നിര്‍വഹണ രീതി, കൊവിഡിന് പ്രതിരോധ വാക്സിന് നിര്‍മ്മിച്ചതുപോലുള്ള സ്വയം പര്യാപ്തത, ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴിയുള്ള ബാങ്കുകള്‍ ജനകീയമാക്കിയത്, സര്‍ക്കാര്‍ സഹായം നേരിട്ടു നല്കുന്ന സംവിധാനം ഇവ സര്‍ക്കാരിന്റെ മികച്ച ജനസേവനമാണ്, അവ ധനകാര്യ ഭദ്രതയ്ക്ക് കാരണമായി.
അഴിമതിയില്ലാത്തതും ജനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ ചോര്‍ന്നു പോകതെ നോക്കുന്നതുമാണ് ഈ സര്‍ക്കാരിന്റെ വലിയ നേട്ടം. രാജ്യം 27 വിദേശ രാജ്യങ്ങളുമായി രൂപയില്‍ സാമ്പത്തിക വിനിമയം നടത്തുന്നുവെന്നു പറഞ്ഞാല്‍ അര്‍ത്ഥം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത അത്ര മികച്ചതാണന്നാണ്. കൊവിഡ്-യുദ്ധ സാഹചര്യം മറ്റു രാജ്യങ്ങളുടെ ഉല്‍പ്പാദനവ്യവസ്ഥയെ ബാധിച്ചപ്പോഴും ഭാരതം മികവു കാട്ടുന്നു. നിയമങ്ങളും നടപടി ക്രമങ്ങളും ആവശ്യാനുസരണം പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട ധൈര്യവും വേഗവും വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ബാങ്കുകളുടെ പ്രവര്‍ത്തനം രാജ്യത്തിതുവരെ ഇല്ലാത്തതരത്തില്‍ മെച്ചപ്പെട്ടു. നോട്ടു നിരോധനം ലക്ഷ്യം കണ്ടു, അത്തരം നടപടികള്‍ പണമിടപാട് പൂര്‍ണമായും ശുദ്ധീകരിക്കപ്പെടുന്നതുവരെ തുടരും. സര്‍ക്കര്‍ നേട്ടം തട്ടിയെടുക്കാന്‍ നടക്കുന്ന എല്ലാ ഇടപാടുകളും ആധാര്‍, ജന്‍ധന്‍, മൊബൈല്‍ സാങ്കേതിക ശൃംഖലയിലൂടെ സര്‍ക്കാര്‍ തടയുന്നു. അടിസ്ഥാന സേവന മേഖലയില്‍ എല്ല തരത്തിലും ജനക്ഷേമം പൂര്‍ണമായും ഉറപ്പാക്കുകയാണ്. നഗരങ്ങള്‍ മാത്രമല്ല, ഗ്രാമങ്ങളും സാമ്പത്തിക ഭദ്രത നേടി ധനകാര്യ വളര്‍ച്ചയില്‍ പങ്കാളിയാകുന്നു.
ഈ സാഹചര്യത്തില്‍, ഭരണമാറ്റം, ഒറ്റയ്ക്കുള്ള ഭൂരിപക്ഷക്കുറവ് തുടങ്ങിയവ ഉണ്ടാകാതിരിക്കേണ്ടതുണ്ട്. അവയുള്‍പ്പെടെ ഏത് ചെറുതും വലുതുമായ തടസങ്ങളും ലക്ഷ്യം തകര്‍ക്കും. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്ന ജനാഭിലാഷം 2024ലും സഫലീകരിക്കപ്പെടും ബി.എല്‍. സന്തോഷ് പറഞ്ഞു.
സീനിയര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി.വിജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.എന്‍. ദേവദാസ്, ടി.വി. ഉണ്ണികൃഷ്ണന് എം.സി. ഷാജകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ സി.വി. ജയമണി രചിച്ച് വേദ ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘അമൃതവര്‍ഷം, ആത്മ നിര്‍ഭരം’ ബി.എല്‍. സന്തോഷ് ചടങ്ങില്‍ പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: