ന്യൂദല്‍ഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസേവാലെയുടെ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ ഗോള്‍ഡി ബ്രാറിനെ ഭീകരനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. യുഎപിഎ നിയമപ്രകാരമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇയാളെ ഭീകരനായി പ്രഖ്യാപിച്ചത്.
അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയുടെ വലംകൈയാണ് ഗോള്‍ഡി ബ്രാര്‍. 2022 മെയ് 29ന് പഞ്ചാബിലെ മാന്‍സാ ജില്ലയില്‍ വച്ചാണ് മൂസേവാല വെടിയേറ്റ് മരിച്ചത്. മൂസേവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇയാള്‍ ഏറ്റെടുത്തിരുന്നു. കാനഡയിലിരുന്നാണ് മൂസേവാലയുടെ കൊലപാതകമടക്കം ഇയാള്‍ ആസൂത്രണം ചെയ്തതെന്നാണ് കരുതുന്നത്.
ബിഎ ബിരുദധാരിയാണ് 30കാരനായ ഗോള്‍ഡി ബ്രാര്‍. കൊലപാതകവും വധശ്രമവും അടക്കം പതിനാറോളം കേസുകളാണ് ഇയാള്‍ക്കെതിരേ പഞ്ചാബില്‍ മാത്രമുള്ളത്. 12 കൂട്ടാളികളോടൊപ്പം ചേര്‍ന്നാണ് ഇയാളുടെ പ്രവര്‍ത്തനങ്ങളില്‍ അധികവും. 2018ല്‍ സല്മാന് ഖാന്റെ വസതിയിലെത്തിയ സാംബത് നെഹ്റയും ഇയാളുടെ കൂട്ടാളിയാണ്. ലോറന്‍സ് ബിഷ്ണോയി കേസില്‍ കുടുങ്ങി ജയിലിലായതോടെയാണ് ഗോള്‍ഡി ബ്രാര്‍ കാനഡയിലേക്ക് രക്ഷപ്പെട്ടത്. തുടര്‍ന്ന് കാനഡയിലിരുന്ന് തന്റെ ഗുണ്ടാസംഘങ്ങളെ നിയന്ത്രിച്ചുവരികയാണ്.
ബോളിവുഡ് നടന് സല്മാന് ഖാനെ വധിക്കുകയാണ് തന്റെ ജീവിതലക്ഷ്യമെന്ന് ഗോള്‍ഡി ബ്രാര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
സതീന്ദര്‍ജിത് സിങ് എന്ന ഗോള്‍ഡി ബ്രാര്‍ ഖാലിസ്ഥാന്‍ ഭീകരസംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായുള്ള ഇയാളുടെ ബന്ധം കണ്ടെത്തിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ഇയാളുടേതുള്പ്പടെയുള്ള കുറ്റവാളികളുടെ ലിസ്റ്റ് തയാറാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി പ്രവീണ്‍ വസിഷ്ഠയാണ് ഗസ്റ്റ് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: