ന്യൂദല്‍ഹി : ജമ്മുകാശ്മീരിലെ വിഘടന വാദ സംഘടനയായ ‘തെഹ്രീകെ-ഇ-ഹുറിയത്ത് ജെ&കെ (ടിഇഎച്ച്) യെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ചട്ടം-യുഎപിഎ പ്രകാരം ‘തെഹ്രീകെ-ഇ-ഹുറിയത്ത്, ജെ&കെ (ടിഇഎച്ച്) നിയവിരുദ്ധ സംഘടനയായി കേന്ദ്രം പ്രഖ്യാപിക്കുകയായിരുന്നു.
ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താനും ഇസ്ലാമിക ഭരണം സ്ഥാപിക്കാനുമുള്ള നിരോധിത പ്രവര്‍ത്തനങ്ങളിലാണ് സംഘടന ഏര്‍പ്പെട്ടിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സാമൂഹ്യ മാധ്യമ പോസ്റ്റില്‍ പറഞ്ഞു. ജമ്മു കാശ്മീരില്‍ വിഘടനവാദത്തിന് ആക്കം കൂട്ടുന്നതിനായി ഇന്ത്യാ വിരുദ്ധ കുപ്രചരണങ്ങളും ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുകയുമാണ് സംഘടന.
ഭീകരതയ്ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹിഷ്ണുതയില്ലാ നയം അമിത് ഷാ ചൂണ്ടിക്കാട്ടി. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളെയും സംഘടനകളെയും പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: