ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനവരിയിലാക്കിയത് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ അങ്ങിനെയല്ലെന്ന് ക്ഷേത്രനിര്മ്മാണച്ചുമതലയുള്ള സമിതിയുടെ അധ്യക്ഷന്‍ നൃപേന്ദ്ര ശര്‍മ്മ പറയുന്നു. പകരം സൂര്യന്റെ സ്ഥാനം കിഴക്കായിരിക്കുന്ന മാസമായതിനാലാണ് ജനവരിമാസം തെരഞ്ഞെടുത്തത്. ഇത് ശുഭകാര്യങ്ങള്‍ക്ക് നല്ല സമയമാണെന്നും നൃപേന്ദ്ര ശര്‍മ്മ പറയുന്നു.
ക്ഷേത്രനിര്‍മ്മാണത്തിന് സര്‍ക്കാര്‍ പണമില്ല, ജനങ്ങളോട് ആവശ്യപ്പെട്ടത് 1500 കോടി, കിട്ടിയത് 3000 കോടി
മോദി ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം കൂടിയായിരുന്നു അയോധ്യയിലെ രാമക്ഷേത്രം. ആ വലിയ വാഗ്ദാനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം മോദിയ്ക്കുണ്ട്. എന്നാല്‍ സര്‍ക്കാരില്‍ നിന്നും ഒരു പൈസപോലും ക്ഷേത്രനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നില്ല. വിശ്വാസികളില്‍ നിന്നും പണം പിരിച്ചാണ് ക്ഷേത്രനിര്‍മ്മാണം. 1500 കോടിയായിരുന്നു ചെലവ് കണക്കാക്കിയത്. പക്ഷെ പിരിഞ്ഞുകിട്ടിയത് 3000 കോടി രൂപയോളം. ക്ഷേത്രത്തിനകത്ത് സ്വര്‍ണ്ണക്കട്ടി വരെ ഉപയോഗിച്ചാണ് നിര്‍മ്മാണം.
ക്ഷേത്രനിര്‍മ്മാണം ആലോചിച്ച് തുടങ്ങിയത് സുപ്രീംകോടതി അനുമതി ലഭിച്ച ശേഷം
1528ല്‍ ബാബര്‍ ചക്രവര്‍ത്തി ഇവിടെ ഉയര്‍ത്തിയ പള്ളി ഒരു ബൃഹദ് ക്ഷേത്രം തകര്‍ത്തിട്ടാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ ക്ഷേത്രം നിര്‍മ്മിക്കാന്‍ 2019ല്‍ സുപ്രീംകോടതി അനുമതി ലഭിച്ചതോടെയാണ് ക്ഷേത്രനിര്‍മ്മാണത്തിന് ആലോചന തുടങ്ങുന്നത്.
കൊല്ലപ്പെട്ടത് 2000 പേര്
1992ല്‍ അയോധ്യക്ഷേത്രത്തിന്റെ പേരിലുണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ 2000 പേര് കൊല്ലപ്പെട്ടു. 1947ല്‍ ഇന്ത്യ-പാക് വിഭജനകാലത്താണ് ഇതിന് തുല്ല്യമായ രീതിയില്‍ കലാപമുണ്ടായത്. ഹിന്ദു ദൈവമായ രാമന്റെ ജന്മസ്ഥലമായാണ് അയോധ്യ അറിയപ്പെടുന്നത്.
70 ഏക്കര്‍ സ്ഥലം; അതില്‍ ക്ഷേത്രനിര്‍മ്മാണം 2.67 ഏക്കറില്‍ മാത്രം
70 ഏക്കറുള്ള ക്ഷേത്രഭൂമിയില്‍ 2.67 ഏക്കറില്‍ മാത്രമാണ് കെട്ടിടനിര്‍മ്മാണം. ഈ ക്ഷേത്രം പണിതത് എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന് പേര് കേട്ട കമ്പനിയായ ലാഴ് സന് ആന്റ് ടൂബ്രോ ആണ്. ക്ഷേത്ര ശ്രീകോവിലില്ച്ചുമരിലെ ശ്രീരാമന്റെ കൊത്തുപണികള്‍ നിര്‍വ്വഹിച്ചത് മൂന്ന് ശില്പികളാണ്. ക്ഷേത്ര നിര്‍മ്മാണത്തിലെ കലാവിരുതിനും ചിത്രകലാകൗശലത്തിനും വൈവിധ്യംലഭിക്കാന് രാജ്യത്തെ പല ഭാഗങ്ങളില്‍ നിന്നുമുള്ള കരകൗശലക്കാരെയും ചിത്രകലാവിദഗ്ധരെയും ഉപയോഗിച്ചു.
ഭക്തന് ശ്രീകോവിലില്‍ പരമാവധി ചെലവിടാന്‍ കഴിയുക 20 സെക്കന്റ്
ഇന്ത്യയിലെ പ്രശസ്തമായ ജ്വല്ലറി ഉടമകളാണ് ക്ഷേത്രത്തിനകത്ത് ഉപയോഗിക്കുന്ന സ്വര്‍ണ്ണക്കട്ടികള്‍ നിര്‍മ്മിച്ചത്. ദിവസം ഒരു ലക്ഷം ഭക്തര്‍ ക്ഷേത്രദര്ശനത്തിനെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. ഭക്തരെ ശ്രീകോവിലില്‍ പരമാവധി 20 സെക്കന്റ് മാത്രമേ ചെലവിടാന്‍ കഴിയൂ. ഉത്തര്‍പ്രദേശിലെ ആത്മീയ കേന്ദ്രമായ അയോധ്യയില്‍ 76000 പേരാണ് വസിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: