കണ്ണൂര്‍ : പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്റെ കോലം കത്തിച്ച് എസ് എഫ് ഐ. ഗവര്‍ണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലമാണ് കത്തിച്ചത്.
ബീച്ചില്‍ 30 അടി ഉയരത്തിലാണ് കോലം സ്ഥാപിച്ചത്. ഗവര്‍ണര്‍ക്കെതിരായ സമരത്തിന്റെ തുടര്‍ച്ചയാണ് കോലം കത്തിക്കലെന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
സര്‍വകലാശാലകളില്‍ ബി ജെ പിക്കാരെ തിരുകികയറ്റാനാണ് ഗവര്‍ണറുടെ നീക്കമെന്നാണ് എസ് എഫ് ഐുടെ ആരോപണം.ഗവര്‍ണര്‍ക്കെതിരെ കോളേജുകളില്‍ ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഗവര്‍ണര്‍ സഞ്ചരിക്കുന്ന വഴിയില്‍ ഉടനീളം കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: