ന്യൂദല്‍ഹി: ഓരോ രാമഭക്തരുടെയും മോഹമാണ് അയോധ്യ ക്ഷേത്രം തുറക്കുമ്പോള്‍ പൂവണിയുന്നതെന്ന് സ്വാമി ഋതംബര.
അയോധ്യ രാമക്ഷേത്രത്തില്‍ നടന്നത് പാരമ്പര്യത്തിനും സംസ്കാരത്തിനും വേണ്ടിയുള്ള സമരമായിരുന്നുവെന്ന് സ്വാമി ഋതംബര പറയുന്നു. 1980ല്‍ രാമക്ഷേത്രത്തിന് വേണ്ടിയുള്ള സമരത്തില്‍ നേതൃനിരയില്‍ എല്‍.കെ. അദ്വാനിയ്‌ക്കും അശോക് സിംഘാളിനും ഒപ്പം സ്വാമി ഋതംഭരയും ഉണ്ടായിരുന്നു.
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതിയായിരുന്നു സ്വാമി ഋതംബര. “500 വര്‍ഷമായി ചിതറിക്കിടക്കുന്ന വിശ്വാസവും ആത്മാഭിമാനവും തിരിച്ചുപിടിക്കാനായിരുന്നു ഈ സമരം”- സ്വാമി ഋതംബര പറയുന്നു.
“രാമക്ഷേത്രത്തില്‍ പങ്കെടുത്ത നായകര്‍ യാതൊരു വീരവണക്കങ്ങളും പ്രതീക്ഷിക്കുന്നില്ല. അയോധ്യക്ഷേത്രത്തിന്റെ ശൃംഗങ്ങള്‍ തിളങ്ങി നില്‍ക്കുകയാണ്. പക്ഷെ ഇതിന് അടിത്തറയൊരുക്കിയവര്‍ പലരും അപ്രത്യക്ഷരായിരിക്കുന്നു. പക്ഷെ ഒരു ശൃംഗം ഒരിയ്‌ക്കലും അടിത്തറയില്ലാതെ ഉയരുകയില്ല.” – സ്വാമി ഋതംഭര പറയുന്നു.
ക്ഷേത്രത്തിന് വേണ്ടി ത്യാഗം സഹിച്ച ഓരോരുത്തരെയും മറക്കാന്‍ കഴിയില്ലെന്നും സ്വാമി ഋതംബര പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: