കോഴിക്കോട്: പി.കെ.ഗോപിയുടെ കവിതാവിഷ്കാരത്തിന് എന്‍.എസ്.എസ് ക്യാമ്പില്‍ വിലക്ക്. മേഞ്ഞാണ്യം വൃന്ദാവനം എ യു.പി.സ്ക്കൂളില്‍ നടക്കുന്ന പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ എന്‍.എസ്.എസ് ക്യാമ്പില്‍ അവതരിപ്പിയ്ക്കാന്‍ ക്ഷണിയ്ക്കപ്പെട്ട കാവ്യശില്പത്തിനാണ് അവസാന നിമിഷം സര്‍ക്കാറിന്റെ വിലക്കുണ്ടായത്. പി.കെ.ഗോപിയുടെ പുതിയ കാട്ടാളന് എന്ന കവിതയുടെ ദൃശ്യാവിഷ്കാരം മാതാ പേരാമ്പ്ര
ഇന്നലെ വൈകിട്ട് 6.30ന് അവതരിപ്പിക്കുമെന്നായിരുന്നു സംഘാടക സമിതി നോട്ടീസില്‍ അറിയിച്ചത്.വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് എന്‍എസ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആണ് അവതരണാനുമതി നിഷേധിച്ചത്.കാവ്യശില്പ അവതരണത്തിന്റെ നോട്ടീസും പരസ്യങ്ങളും പ്രദേശത്താകെ വിതരണം ചെയ്തിരുന്നു.
മുപ്പത്തഞ്ച് വര്‍ഷത്തിലധികമായി രാജ്യത്തിനകത്തും
പുറത്തും കേരള നിയമസഭയില്‍ ഉള്‍പ്പെടെ മാത പേരാമ്പ്ര പുതിയ കാട്ടാളന് എന്ന ദൃശ്യശില്പം അവതരിപ്പിച്ചിട്ടുണ്ട്..
സ്നേഹത്തിന്റെയും അഹിംസയുടെയും സന്ദേശം വിദ്യാര്‍ത്ഥികളില്‍ പകര്‍ന്ന് കൊടുക്കുന്ന മനോഹര ദൃശ്യ ശില്പത്തിനാണ് യാതൊരു കാരണവുമില്ലാതെ വിലക്ക് ഏര്‍പ്പെടുത്തിയത്. വാര്‍ഡ് മെമ്പര്‍ കെ.കെ.രാഗേഷ് ചെയര്‍മാനായ നാട്ടുകാരടങ്ങുന്ന സംഘാടക സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്.ക്യാമ്പില്‍ പുറത്തു നിന്നുളള നിരവധി കലാകാരന്മാരുടെ പരിപാടികള്‍ അവതരിപ്പച്ചപ്പോഴാണ് പി.കെ.ഗോപിയേയും മാതാ പേരാമ്പ്രയേയും വിലക്കിയിരിക്കുന്നത്. രേഖാപരമായ വിലക്ക് നല്‍കാതെ ഫോണ്‍ വഴി നിര്‍ദ്ദേശം നല്‍കിയാണ് വിലക്കേര്‍പ്പെടുത്തിയത്.സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ എന്‍എസ്എസ് കോര്‍ഡിനേറ്റര്‍മാര്‍ തയ്യാറായില്ല.
കോഴിക്കോട് നടന്ന അറുപത്തി ഒന്നാമത് സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച സ്വാഗതഗാനത്തിലെ ദൃശ്യാവിഷ്ക്കരണത്തില്‍ മുസ്ലിം വേഷം ധരിച്ചയാളെ തീവ്രവാദിയായി ചിത്രീകരിച്ചതിന് മാതാ പേരാമ്പ്ര യ്ക്കെതിരെ ഇടത് ജിഹാദി സംഘടനകള്‍ രംഗത്തു വന്നിരുന്നു.സി പി എമ്മും ലീഗും ഉള്‍പ്പെടെ മാതാ പേരാമ്പ്രയ്ക്ക് എതിരെ രംഗത്തെത്തി. മാതാ പേരാമ്പ്രയെ വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികളില്‍നിന്ന് മാറ്റിനിര്‍ത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: