ന്യൂദല്‍ഹി: മോദി മീരയുടെ ഇടുങ്ങി ഞെരുങ്ങിയ തേക്കാത്ത വീട്ടില്‍ എത്തിയപ്പോള്‍ മീര അന്തം വിട്ടു. ഏതോ ഒരു രാഷ്ട്രീയക്കാരന് വരുന്നു എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. പക്ഷെ അത് പ്രധാനമന്ത്രിയാകുമെന്ന് മീര സ്വപ്നത്തില്‍ പോലും കരുതിയില്ല. ശനിയാഴ്ചയായിരുന്നു അയോധ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്ത ശേഷം മോദി മീരയെ കാണാന്‍ പോയത്.
“ഒരിയ്ക്കല്‍ ഭഗവാന് ശ്രീരാമനും ഒരു കുടിലിനുള്ളില്‍ കഴിയേണ്ടിവന്നിരുന്നു”-മീരയുടെ ചെറിയ തേയ്ക്കാത്ത ഒറ്റമുറി വീട് കണ്ട് മോദി അഭിപ്രായപ്പെട്ടു.
മോദി മീരയെ കാണുന്നതിന് ഒരു പ്രത്യേക ലക്ഷ്യമുണ്ടായിരുന്നു. മോദിയുടെ ഉജ്ജ്വല്‍ യോജന എന്ന പദ്ധതിയുടെ ഗുണഭോക്താവാണ് മീര. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഗ്യാസ് സിലിണ്ടര്‍ വാങ്ങാന്‍ 1600 രൂപ നല്കുന്ന പദ്ധതിയായിരുന്നു അത്.
മീര നല്കിയ ചായ മോദി കുടിക്കുകയും ചെയ്തു. ചായയ്ക്ക് മധുരം അല്പം കൂടുതലാണ് എന്ന കമന്റും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: