കൊല്‍ക്കൊത്ത: ക്രിക്കറ്റ് താരമാകാന്‍ ശ്രമിച്ച സൗരവ് ഗാംഗുലിയുടെ മകള്‍ പിന്നീട് അതല്ല തന്റെ രംഗമെന്ന് തിരിച്ചറിഞ്ഞു. ഇതേ തുടര്‍ന്ന് അവര്‍ ഇക്കണോമിക്സില്‍ ബിരുദം നേടുകയും പിന്നീട് വിദേശത്ത് പഠനം പൂര്‍ത്തിയാക്കിയ ശേഷം മികച്ച ശമ്പളത്തോടെ കോര്‍പറേറ്റ് മേഖലയില്‍ ജോലി ആരംഭിച്ചു.
നേരത്തെ ക്രിക്കറ്റ്, ഡാന്‍സ് എന്നിവയില്‍ ശ്രമം നടത്തിയിരുന്നു. പക്ഷെ ഒടുവില്‍ സാമ്പത്തിക ശാസ്ത്രത്തിലേക്ക് തിരിഞ്ഞു. കൊല്‍ക്കൊത്തയിലെ യുസിഎല്ലിലായിരുന്നു ബിരുദപഠനം പിന്നീട് യുകെയില്‍ ലണ്ടന്‍ യൂണിവേഴ്സിറ്റി കോളെജില്‍ ചേര്‍ന്നു.
അവിടുത്തെ പഠന ശേഷം പ്രൈസ് വാട്ടേഴ്സ് കൂപ്പേഴ്സില്‍ (പിഡബ്ള്യുസി) ആയിരുന്നു ഇന്റേണ്‍ഷിപ്പ് ചെയ്ത് തുടങ്ങിയത്. ആഗോളകമ്പനിയാണ് പിഡബ്ള്യുസി. ഇവിടുത്തെ ഇന്റേണ്‍ഷിപ്പിന് ശേഷം ഡെലോയിറ്റില്‍ ഇന്റേണ്‍ഷിപ്പിന് ചേര്‍ന്നിരിക്കുകയാണ് സന ഗാംഗുലി. ഇവിടെ വാര്‍ഷിക ശമ്പളം 12 ലക്ഷം വരെയുണ്ട്. ഒരു തുടക്കക്കാരിക്ക്, അതും ഇന്റേണായി ജോലി ചെയ്യുന്ന ഒരാള്‍ക്ക് ഈ ശമ്പളം മികച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: