പെട്രോള്‍,ഡീസല്‍ വില ലിറ്ററിന് 10 രൂപ വരെ കുറയുമെന്ന പ്രചാരണം ശക്തമാകുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഐഒസി, ബിപിസിഎല്‍, എച്ച് പിസിഎല്‍ എന്നീ എണ്ണരംഗത്തുള്ള സര്‍ക്കാര്‍ കമ്പനികളുടെ ഓഹരിവില വന്‍തോതില്‍ ഇടിഞ്ഞിരുന്നു.
സര്‍ക്കാര്‍ എണ്ണ വില്പന കമ്പനികളോട് വൈകാതെ തന്നെ കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും വില പത്ത് രൂപ വരെ കുറയ്ക്കാന്‍ ആവശ്യപ്പെട്ടേയ്ക്കുമെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടത് ഇക്കണോമിക്സ് ടൈംസ് പത്രമാണ്. 2024 പുതുവര്ഷപ്പുലരിയില് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് അഭ്യൂഹം.
അതേ സമയം ഒറ്റയടിക്ക് പത്ത് രൂപ കുറയ്ക്കുമ്പോള്‍ തങ്ങള്‍ക്ക് വന്‍നഷ്ടം സംഭവിക്കുമെന്നാണ് പെട്രോളിയം ഡീലര്‍മാര്‍ പറയുന്നത്. അതിനാല്‍ പടിപടിയായി വില കുറച്ചാല്‍ മതിയെന്ന് ആവശ്യപ്പെട്ട് അവര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തെഴുതിയിരിക്കുകയാണ്.
ഏറ്റവുമൊടുവില്‍ 2023 മെയ് 21നാണ് കേന്ദ്ര ധനകാര്യമന്ത്രി എക്സൈസ് ഡ്യൂട്ടി കുറയ്ക്കുക വഴി പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചത്. അന്താരാഷ്ട്ര തലത്തില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതാണ് ഇപ്പോള്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ കുറയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
പക്ഷെ എണ്ണവില കുറയ്ക്കുന്നതിന്റെ നഷ്ടം ആര് സഹിക്കണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. സര്‍ക്കാരാണ് ഇതിന്റെ നഷ്ടം സഹിക്കേണ്ടതെങ്കില് എക്സൈസ് ഡ്യൂട്ടി കുറയ്ക്കുക മാത്രമേ വഴിയുള്ളൂ. എണ്ണക്കമ്പനികളാണ് കുറയ്ക്കുന്നതെങ്കില്‍ ഐഒസി, ബിപിസിഎല്‍, എച്ച് പിസിഎല്‍ എന്ന കമ്പനികളുടെ ലാഭവിഹിതം കുറയ്ക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: