ന്യൂദല്‍ഹി: മണിപ്പൂരില്‍ ഗൂഢശക്തികള്‍ വടക്ക് കിഴക്കന്‍സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍, കേന്ദ്രസര്‍ക്കാര്‍ അസമില്‍ നടത്തിയത് കരുതലോടെയുള്ള നീക്കം. ബിജെപിയുടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് കൊയ്തെടുത്തത് ഡബിള്‍ എഞ്ചിന് സര്‍ക്കാരിന്റെ വിജയം. കഴിഞ്ഞ 44 വര്‍ഷമായി അസമിനെ വേട്ടയാടിയിരുന്ന ഉള്‍ഫ എന്ന ഭീകരസംഘടനയുടെ കരിനിഴല്‍ എന്നെന്നേയ്ക്കുമായി മായുകയാണ്. ഉള്‍ഫയെ സമാധാനക്കരാറില്‍ ഒപ്പുവെപ്പിച്ച അസം സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നേട്ടം അമൂല്യമാണ്.
അസം ഭരിയ്ക്കുന്ന ബിജെപി സര്‍ക്കാരും. അസംകാരുടെ പേടിസ്വപ്നമായിരുന്ന ഉള്‍ഫയുടെ നേതാക്കളുമായി സമാധാനക്കരാര്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ സാന്നിധ്യത്തില്‍ അമിത് ഷാ ഒപ്പുവെച്ചു.
അസംവികസനത്തിന് സാമ്പത്തിക പാക്കേജ്, പുറത്തുനിന്നുള്ള കുടിയേറ്റും തടയല്‍, സ്വദേശികള്‍ക്ക് നിയമസഭാ സീറ്റുകളും ഭൂമിയുടെ ഉടമസ്ഥാവകാശത്തിലുമുള്ള അവസരം നിലനിര്‍ത്തുക എന്നിവയായിരുന്നു ഉള്‍ഫയുടെ പ്രധാന ആവശ്യങ്ങള്‍.
44 വര്‍ഷമായി അസമിനെ വേട്ടയാടിയിരുന്ന ഉള്‍ഫ എന്ന ഭീകരസംഘടനയെ സമാധാനത്തിന്റെ പാതയില്‍ എത്തിച്ച് കേന്ദ്രസര്‍ക്കാരും അസം ഭരിയ്ക്കുന്ന ബിജെപി സര്‍ക്കാരും. കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ച് ഉള്‍ഫ എന്ന സംഘടനയെ ഇതോടെ പിരിച്ചുവിടും. അസം വികസനത്തിന് 1.5 ലക്ഷം കോടി കേന്ദ്രം നല്‍കും. ഇനി അസം നിയമസഭയിലെ 97 ശതമാനം സീറ്റുകളും തദ്ദേശവാസികള്‍ക്ക് നല്‍കും. 1.5 ലക്ഷം കോടി അസമില്‍ കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിക്കും. അസമില്‍ എല്ലാവര്‍ഷവും സംഭവിക്കുന്ന പ്രളയം സര്‍ക്കാരിന്റെ ദേശീയ മുന്‍ഗണനാപ്രശ്നമായി കണക്കാക്കും.
ഉള്‍ഫ-സ്വതന്ത്ര അസമിന് വേണ്ടി കേന്ദ്രവുമായി സായുധസമരം നടത്തിയ തീവ്രസംഘടന
1979ലാണ് ഉള്‍ഫ അസമിലെ ശിവസാഗറില്‍ രൂപംകൊള്ളുന്നത്. അസമിലെ തദ്ദേശവാസികള്‍ക്ക് സ്വതന്ത്രാധികാരമുള്ള സംസ്ഥാനം രൂപീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. 1980കളിലാണ് സായുധസമരത്തിലേക്ക് തിരിയുന്നത്. ആദ്യമൊക്കെ പാവങ്ങളെ സഹായിക്കുന്ന സംഘടനയായി നിലകൊണ്ട ഉള്‍ഫ പിന്നീട് കേന്ദ്രസര്‍ക്കാരിനെതിരെ സായുധസമരത്തിലേക്ക് തിരിയുകയായിരുന്നു.
സമാധാനത്തിന്റെയും പുരോഗതിയുടെയും നാളുകളിലേക്ക് അസമിനെ നയിക്കുന്ന നാഴികക്കല്ലാണ് ഈ കരാര്‍ ഒപ്പിട്ടതോടെ നടപ്പാവുന്നത്. അസമില്‍ സുസ്ഥിരമായ പുരോഗതിയിലേക്ക് കൊണ്ടുപോകുന്നതാണ് ഈ കരാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: