അയോധ്യ : അയോധ്യയില്‍ പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ റോഡ്ഷോയ്ക്ക് പുഷ്പവൃഷ്ടിയുമായി ഇഖ്ബാല്‍ അന്‍സാരി. ഇഖ്ബാല്‍ വെറുമൊരു വ്യക്തിയല്ല, അയോധ്യ രാമജന്മഭൂമി- ബാബറി മസ്ജിദ് തര്‍ക്കഭൂമി കേസില്‍ സുപ്രീംകോടതി വരെ കേസുമായി മുന്നോട്ട് പോയത് ഇദ്ദേഹമാണ്.
എന്നാല്‍ രാമജന്മഭൂമി ക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി അയോധ്യയിലെ പ്രധാനമന്ത്രിയുടെ റോഡ്ഷോയ്ക്കിടെയാണ് ഇഖ്ബാല്‍ എത്തിയത്. ഒപ്പം പുഷ്പവൃഷ്ടിയുമായി മോദിയെ സ്വാഗതം ചെയ്യുന്നതിലും പങ്കുകൊണ്ടു. അയോധ്യ ധര്‍മ്മ നഗരിയാണ്.
പ്രധാനമന്ത്രി ഞങ്ങളുടെ ഇടത്തേയ്ക്ക് എത്തിയതാണ് അതിഥിയെ സ്വാഗതം ചെയ്യേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. പ്രദേശത്തെ ഹിന്ദു, മുസ്ലിം, സിഖ് എന്നീ മത വിഭാഗങ്ങള്‍ ഒരു ഭേദഭാവവും കൂടാതെയാണ് പ്രധാനമന്ത്രിക്ക് സ്വാഗതം അരുളിയെന്നും ഇഖ്ബാല്‍ പറഞ്ഞു.
അയോധ്യാ ഭൂമി പൂജ നടത്തുന്ന സമയത്ത് ക്ഷേത്രം ട്രസ്റ്റ് ആദ്യ ക്ഷണം നല്കിയതും ഇഖ്ബാലിന് തന്നെയായിരുന്നു. ഭഗവാന് രാമന്റെ ആഗ്രഹമാണ് ചടങ്ങിലേക്ക് തനിക്ക് ആദ്യ ക്ഷണം ലഭിച്ചതിലൂടെ നടപ്പിലായത്. രാമക്ഷേത്രം ഉയരുന്നതോടെ വികസനം വരുമെന്നുമാണ് അന്ന് അഖ്ബാല്‍ പ്രതികരിച്ചത്.
#WATCH | Former Litigant in Ayodhya land dispute case advocate Iqbal Ansari says, " Ayodhya's land is unparalleled. Today PM Modi has come to our place, it is our duty to welcome guests…" pic.twitter.com/pr4NEUsHYF
— ANI (@ANI) December 30, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: