കൊച്ചി: മോദിയുടെ ഗ്യാരണ്ടി നല്ല ഭരണത്തിന്റെ പര്യായപദമായി മാറിയെന്ന് എ.കെ. ആന്റണിയുടെ മകന് അനില്‍ കെ. ആന്റണി. മികച്ച ഭരണത്തിന്റെ വാഗ്ദാനം മാത്രമല്ല അത് കൃത്യമായി നല്‍കുന്നതിനും ഉദാഹരണമാണ് മോദിയുടെ ഗ്യാരണ്ടി.- അനില്‍ ആന്റണി പറഞ്ഞു.
കേരളത്തില്‍ വികസിത് ഭാരത് സങ്കല്പ് യാത്ര മുളന്തുരുത്തി പഞ്ചായത്തില്‍ എത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അനില്‍ ആന്റണി. കേരളത്തിലെ എല്ലാ വീടുകളും മോദി ഭരണത്തിന്റെ നേരിട്ടുള്ള ഗുണഭോക്താക്കളായി മാറിയെന്നും അനില്‍ ആന്റണി പറഞ്ഞു.
കേന്ദ്രപദ്ധതികള്‍ ഏതെങ്കിലുമൊക്കെ വിധത്തില്‍ എല്ലാ വീടുകളിലും എത്തി. 2047ല്‍ നമ്മള് വികസിത് ഭാരതമായി മാറുമെന്ന മോദിയുടെ കാഴ്ചപ്പാടിലേക്ക് കുതിക്കുമ്പോള്‍ തന്നെ നമ്മള് കേന്ദ്രസഹായപദ്ധതികളുടെ മെച്ചവും അനുഭവിക്കുകയാണ്.- അനില്‍ ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: