ലഖ്നൗ: ഹിന്ദുമതം എന്നത് വഞ്ചനയാണെന്ന് പ്രസ്താവിച്ച ബിജെപിയില്‍ നിന്നും വിട്ടു പോയി സമാജ് വാദി പാരട്ടിക്കൊപ്പം നില്‍ക്കുന്ന സ്വാമി പ്രസാദ് മൗര്യയ്‌ക്ക് പരക്കെ വിമര്‍ശനം. യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന പിന്നാക്ക വിഭാഗക്കാരനായ സ്വാമി പ്രസാദ് മൗര്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് ബിജെപി വിട്ട് സമാജ് വാദിക്കൊപ്പം ചേര്‍ന്നത്. യോഗി ആദിത്യനാഥിന് തുടര്‍ഭരണം കിട്ടില്ലെന്ന ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ അഖിലേഷ് യാദവിനൊപ്പം പോയാല്‍ വീണ്ടും മന്ത്രിക്കസേര ഉറപ്പിക്കാം എന്ന് കരുതിയ നേതാവാണ് സ്വാമി പ്രസാദ് മൗര്യ. എന്നാല്‍ യുപിയില്‍ യോഗി തുടര്‍ഭരണം നേടി രണ്ടാമതും മുഖ്യമന്ത്രിയായതോടെ സ്വാമി പ്രസാദ് മൗര്യയ്‌ക്ക് പ്രാധാന്യം നഷ്ടമായി.
എന്തായാലും ഹിന്ദുമതം വഞ്ചനയാണെന്ന സ്വാമി പ്രസാദ് മൗര്യയുടെ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. സ്വാമി പ്രസാദ് മൗര്യ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് മേലെ സ്വന്തം പാര്‍ട്ടിയിലെ തന്നെ ഹിന്ദു വിഭാഗം പ്രവര്‍ത്തകരും നേതാക്കളും വലിയ സമ്മര്‍ദ്ദം ചെലുത്തുകയാണ്. മാത്രമല്ല, അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനം നടക്കുന്നതിന് തൊട്ടുമുന്‍പ് തന്നെ ഹിന്ദുമതം സംബന്ധിച്ച് വിവാദമുണ്ടാക്കുന്നത് അഖിലേഷ് യാദവിന്റെ പാര്‍ട്ടിയിലെ ഹിന്ദുക്കള്‍ക്ക് തന്നെ സഹിക്കാനാവുന്നില്ല.
“പ്രധാനമന്ത്രി മോദിയും ആര്‍എസ് എസ് നേതാവ് മോഹന്‍ഭാഗവതും ഹിന്ദു മതമില്ലെന്ന് പറഞ്ഞിട്ടുണ്ട് ഹിന്ദു എന്ന ഒരു മതവിഭാഗമേ ഇല്ലെന്നാണ് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് പറഞ്ഞത്. മോദിയും ഇതുതന്നെ പറഞ്ഞിട്ടുണ്ട്. അവരെല്ലാം ഇത് പറയുമ്പോള്‍ മതവികാരം വ്രണപ്പെടുന്നില്ല. പക്ഷെ ഞാന്‍ ഹിന്ദുമതം വഞ്ചനയാണെന്ന് പറഞ്ഞാല്‍ ഹിന്ദുമതവികാരം വ്രണപ്പെടുകയാണ്. “- സ്വാമി പ്രസാദ് മൗര്യ പറഞ്ഞു. എന്നാല്‍ സ്വാമി പ്രസാദ് മൗര്യയുടെ പ്രസ്താവനയ്‌ക്കെതിരെ സ്വന്തം പാര്‍ട്ടിയിലുള്ള ഹിന്ദുക്കളെ അടക്കിനിര്‍ത്താന്‍ കഴിയാനാവാതെ കഷ്ടപ്പെടുകയാണ് അഖിലേഷ് യാദവ്.
രാമായണകഥയെ അടിസ്ഥാനമാക്കി തുളസീദാസ് എഴുതിയ രാമചരിതമാനസം എന്ന പുസ്തകം നിരോധിക്കാന്‍ ആവശ്യപ്പെട്ട് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സ്വാമി പ്രസാദ് മൗര്യ നടത്തിയ പ്രസ്താവനാവിവാദം കെട്ടടങ്ങുന്നതിന് മുന്‍പാണ് പുതിയ വിവാദം. ഹിന്ദുക്കള്‍ പവിത്രമായി കരുതുന്ന രാമചരിതമാനസം നിരോധിക്കണമെന്നും ദളിതര്‍ വായിക്കരുതെന്നും സ്വാമി പ്രസാദ് മൗര്യ പ്രസ്താവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: