അയോധ്യ: രാമക്ഷേത്രത്തിലേക്കുള്ള ധര്മ്മപഥില് രാത്രിയിലും സൂര്യന് അസ്തമിക്കില്ല. നാല്പത് സൂര്യസ്തംഭങ്ങളാണ് ഉത്തര്‍പ്രദേശ് പൊതുമരാമത്ത് വകുപ്പ് ഈ പാതയില്‍ ഉയര്‍ത്തുന്നത്. ഇരുപതെണ്ണം ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ഇന്ന് എല്ലാ സൂര്യസ്തംഭങ്ങളും ഉയരുമെന്ന് പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ എ.പി. സിങ് പറഞ്ഞു.
ഓരോ തൂണിനും മുപ്പതടി ഉയരമാണുള്ളത്. സൂര്യമാതൃകയിലുള്ള പ്രകാശഗോളം എല്ലാ തൂണുകളിലും ഉയരത്തില്‍ ഘടിപ്പിക്കും. നയാ ഘട്ടിന് സമീപം ലതാ മങ്കേഷ്കര്‍ ചൗക്കിനെ അയോധ്യ ബൈപാസുമായി ബന്ധിപ്പിക്കുന്ന ധര്മപഥിലാണ് നാല്പത് തൂണുകള്‍ സ്ഥാപിക്കുന്നത്. പത്ത് തൂണുകള്‍ വീതം ലതാ മങ്കേഷ്കര്‍ ചൗക്കിന് സമീപം റോഡിന്റെ ഇരുവശങ്ങളിലുമായാണ് സ്ഥാപിക്കുക.
എല്ലാ തൂണുകളും ഫൈബര്‍ കൊണ്ട് മനോഹരമായി പൊതിഞ്ഞിട്ടുണ്ട്. ‘ജയ് ശ്രീറാം’ മന്ത്രവും ഹനുമാന്റെ ഗദയും മറ്റ് അലങ്കാര വസ്തുക്കളും തൂണുകളിലുണ്ടാവുമെന്ന് സിങ് പറഞ്ഞു. ഒക്ടോബറിലാണ് പദ്ധതി വിഭാവനം ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്രംഗി പാലത്തിന് മുമ്പായി സാകേത് പെട്രോള്‍ പമ്പിന് സമീപം ഇതേ റോഡില്‍ 20 തൂണുകള്‍ കൂടി ഇന്ന് സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: