തിരുവനന്തപുരം: 91ാമത് ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് സ്കൂളുകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി ഒന്ന് വരെയാണ് ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന അനില്‍ ജോസ് ജെ പ്രാദേശിക അവധി പ്രഖ്യാപിച്ചത്.
വര്‍ക്കല ഗവ.മോഡല്‍ എച്ച്.എസ്, വര്‍ക്കല ഗവ.എല്‍.പി.എസ്, ഞെക്കാട് ഗവ.എച്ച്.എസ്.എസ്, ചെറുന്നിയൂര്‍ ഗവ.എച്ച്.എസ്, വര്‍ക്കല എസ്.വി പുരം ഗവ.എല്‍.പി.എസ് എന്നീ സ്കൂളുകള്‍ക്കാണ് അവധി. ശിവഗിരിയില്‍ ഔദ്യോഗിക സേവനമനുഷ്ഠിക്കുന്ന പൊലീസുകാര്‍ക്കും, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനാണ് സ്കൂളുകള്‍ക്ക് അവധി നല്‍കിയത്.
91ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് നാളെയാണ് തുടക്കമാകുന്നത്. രാവിലെ 7.30ന് ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധര്‍മപതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.
10 മണിക്ക് തീര്‍ത്ഥാടനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ , ട്രഷറര്‍ സ്വാമി ശാരദാനന്ദ , തീര്‍ത്ഥാടന സമിതി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മന്ത്രി വി.എന്‍. വാസവന്, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, രമേശ് ചെന്നിത്തല എംഎല്‍എ, അഡ്വ. വി. ജോയി എംഎല്‍എ, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
മൂന്ന് ദിവസങ്ങളിലായി ആയിരക്കണക്കിന് പീതാംബര ധാരികളാണ് വിവിധ ദേശങ്ങളില്‍ നിന്നു ശിവഗിരിയില്‍ ഒഴുകിയെത്തുക. ഗുരുദേവ സമാധി മന്ദിരവും ശാരദാദേവി ക്ഷേത്രവും ഗുരുദേവന് ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറവും സന്ദര്‍ശിച്ചാണ് ഭക്തര്‍ മടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: