ന്യൂദല്‍ഹി: അയോധ്യയില്‍ ശ്രീ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുക്കുമെന്ന് സൂചന. ജനുവരി 22നാണ് ചടങ്ങ്.
വ്യക്തപരമായ ക്ഷണം എന്ന നിലയിലായിരിക്കും സോണിയ ഗാന്ധി പങ്കെടുക്കുകയെന്നാണറിയുന്നത്.ഉദ്ഘാടന ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്മോഹന് സിംഗ എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു.
സോണിയാ ഗാന്ധി ശ്രീ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവായ അധിര്‍രജ്ഞന്‍ ചൗധരിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്നാണ് അറിയുന്നത്. പശ്ചിമബംഗാളിലെ മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്നുളള എം പിയാണ് അദ്ദേഹം.
എന്നാല്‍ കേരളത്തില്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിരിക്കുകയാണ്. ശ്രീരാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന നിലപാടിലാണ് മുസ്ലീം ലീഗ്. സമ്മര്‍ദ്ദത്തിലാക്കി കോണ്‍ഗ്രസിനെ ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുകയാണ് ലീഗിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: