തിരുവനന്തപുരം : സര്‍ക്കാരിനെതിരെയുള്ള ഗവര്‍ണറുടെ നിലപാടില്‍ മാറ്റം വരാത്തതിനെ തുടര്‍ന്ന് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കേരളം മാറ്റം വരുത്തി. നിയമസഭ ഭേദഗതി ചെയ്തിട്ടുള്ള ബില്ലുകളില്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ രീതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മാറ്റംവരുത്തിയിരിക്കുന്നത്.
ഭേദഗതി ചെയ്ത ഹര്‍ജിയില്‍ നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കാതെ നീണ്ട് പോവുകയാണ്. അതിനായി സമയക്രമം പുറത്തിറക്കണമെന്ന് ആവശ്യപ്പെടുന്നു. ഭരണഘടനാപരമായ അധികാരങ്ങള്‍ വിനിയോഗിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വീഴ്ച പറ്റിയെന്നു വിധിക്കണം എന്നും ആവശ്യമുണ്ട്.
ഗവര്‍ണറുടെ പരിഗണനയില്‍ ഇരിക്കുന്ന ബില്ലുകളില്‍ അടിയന്തിരമായി തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. വ്യക്തമായി പഠിച്ചശേഷം മാത്രമേ ബില്ലുകളില്‍ ഒപ്പുവെക്കൂവെന്നതാണ് ഗവര്‍ണറുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: