Categories: Kerala

ശിവഗിരി തീര്‍ത്ഥാടനത്തിന് നാളെ തുടക്കം

Published by

തിരുവനന്തപുരം: 91-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് നാളെ തുടക്കമാകും. രാവിലെ 7.30ന് ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ധര്‍മപതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.

10ന് തീര്‍ത്ഥാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി, തീര്‍ത്ഥാടന സമിതി സെക്രട്ടറി ഋതംഭരാനന്ദ സ്വാമി, മന്ത്രി വി.എന്‍. വാസവന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, രമേശ് ചെന്നിത്തല എംഎല്‍എ, അഡ്വ. വി. ജോയി എംഎല്‍എ, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

ആയിരക്കണക്കിന് പീതാംബര ധാരികളാണ് വിവിധ ദേശങ്ങളില്‍ നിന്നു ശിവഗിരിയില്‍ മൂന്ന് ദിവസമായി ഒഴുകിയെത്തുന്നത്. ഗുരുദേവ സമാധി മന്ദിരവും ശാരദാദേവി ക്ഷേത്രവും ഗുരുദേവന്‍ ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറവും സന്ദര്‍ശിച്ചാണ് ഭക്തര്‍ തിരികെ പോകുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by