ന്യൂദല്‍ഹി: പ്രാണപ്രതിഷ്ഠാച്ചടങ്ങുകളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നുണ്ട്. ക്ഷണം ഭഗവാന് ശ്രീരാമന്റേതാണെന്ന് കരുതുന്നവരൊക്കെ വരും, ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം നിരസിച്ച സിപിഎം നീക്കത്തിന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ മറുപടി. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സിപിഎം നേതാവ് ബൃന്ദാ കാരാട്ടാണ് കഴിഞ്ഞ ദിവസം പറഞ്ഞത്.
അയോധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ പാര്‍ട്ടി പങ്കെടുക്കില്ല, ജനങ്ങളുടെ മതവികാരത്തെ മാനിക്കുന്നു, പക്ഷേ മതചടങ്ങിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം ശരിയല്ല, ബൃന്ദ കാരാട്ട് പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അയോധ്യ രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്മാന് നൃപേന്ദ്ര മിശ്ര വീട്ടിലെത്തിയാണ് ക്ഷണപത്രം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: