Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജി. സുധാകരന്‍ പറയുന്ന അപ്രിയ സത്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2023, 05:00 am IST
in Editorial

മുന്‍മന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്‍ സ്വന്തം പാര്‍ട്ടിയെക്കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞ ചില കാര്യങ്ങള്‍ നേതൃത്വത്തിന്റെ മുഖംമുടി വലിച്ചുകീറുന്നതാണ്. സിപിഎം നേതാക്കളുടെ പ്രവര്‍ത്തനശൈലിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സുധാകരന്‍ നടത്തിയത്. പാര്‍ട്ടിയുടെ ഭാരവാഹിത്വം വഹിക്കുന്നവര്‍ പുറത്തുള്ളവര്‍ക്കും സ്വീകാര്യരാവണമെന്നും, അങ്ങനെയാണ് പാര്‍ട്ടി വളരുന്നതെന്നും പറഞ്ഞ സുധാകരന്‍, അഞ്ചാറുപേര്‍ കെട്ടിപ്പിടിച്ചിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോയെന്നും ചോദിക്കുകയുണ്ടായി. ഇങ്ങനെ ചെയ്താല്‍ പാര്‍ട്ടി വളരുമെന്ന് ചിലര്‍ കരുതുന്നത് തെറ്റാണെന്നും സുധാകരന്‍ പറഞ്ഞിരിക്കുന്നു. ഒരു പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പഴയ കാര്യങ്ങളൊന്നും പറയരുതെന്ന് ഒരു എംഎല്‍എ പറഞ്ഞതായും സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു. പഴയ കാര്യങ്ങള്‍ പറഞ്ഞില്ലെങ്കിലും ജനങ്ങള്‍ക്ക് അതൊക്കെ ഓര്‍മയുണ്ടെന്ന് സുധാകരന്‍ പറയുമ്പോള്‍ അത് എന്തൊക്കെയാണെന്ന സാമാന്യധാരണ എല്ലാവര്‍ക്കുമുണ്ടാവും. രാജ്യത്ത് പന്ത്രണ്ട് ശതമാനം ഉണ്ടായിരുന്ന കമ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ രണ്ടര ശതമാനത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. അതുകൊണ്ട് നമ്മളാണ് എല്ലാറ്റിനും മേലെ എന്ന മനോഭാവം മാറ്റണമെന്ന് പാര്‍ട്ടിക്കാരെ ഉപദേശിക്കാനും സുധാകരന്‍ മറന്നില്ല. വാക്കും പ്രവൃത്തിയും നല്ലതായിരിക്കണം. അല്ലാതെ മറ്റുള്ളവരുടെ മുഖത്ത് അടി കൊടുത്തിട്ട് അത് വിപ്ലവമാണെന്നു പറയുന്നത് ശരിയായ ശൈലിയല്ലെന്നും സുധാകരന്‍ പറഞ്ഞിരിക്കുന്നു. എല്‍ഡിഎഫ് ഭരണകാലത്ത് സാംസ്‌കാരിക നായകന്മാരായിരുന്നവരാണ് സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തെ തകര്‍ത്തതെന്നുകൂടി സുധാകരന്‍ തുറന്നടിച്ചിരിക്കുകയാണ്.

സിപിഎമ്മിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാവായ ജി. സുധാകരന്‍ വി.എസ്. അച്യുതാനന്ദന്റെ തട്ടകമായിരുന്ന ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടിയുടെ അവസാന വാക്കായിരുന്നു. വിഎസിനെ നേരിടാന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ സമര്‍ത്ഥമായി ഉപയോഗിച്ച സുധാകരന്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയുമായിരുന്നു. മറ്റ് മന്ത്രിമാരെ അപേക്ഷിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സുധാകരനെ ഇടതുമുന്നണിക്ക് അധികാരത്തുടര്‍ച്ച ലഭിച്ചപ്പോള്‍ പിണറായി വിദഗ്ധമായി തഴഞ്ഞു. തെരഞ്ഞെടുപ്പില്‍ ജയിച്ചുവരുമെന്നുള്ളതിനാല്‍ മത്‌സരിക്കാന്‍ സീറ്റുപോലും നല്‍കിയില്ല. കരുത്തനായ സുധാകരനെ വെട്ടാന്‍ സജി ചെറിയാനെയാണ് പിണറായി രംഗത്തിറക്കിയത്. തത്വദീക്ഷയില്ലാത്ത രാഷ്‌ട്രീയനേതാവായി അറിയപ്പെടുന്ന ചെറിയാന്‍ പാര്‍ട്ടിക്കകത്തും പുറത്തുമുള്ള മതമൗലികവാദികളെ കൂട്ടുപിടിച്ച് സുധാകരനെ ഒതുക്കി. അനുഭവസമ്പത്തും അക്കാദമിക് യോഗ്യതയുമൊക്കെയുള്ള സുധാകരനെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. സുധാകരന്റെ രാഷ്‌ട്രീയ ജീവിതംതന്നെ ഇതിലൂടെ റദ്ദാക്കപ്പെടുകയായിരുന്നു. പാര്‍ട്ടിക്കുള്ളിലെ അപ്രിയ സത്യങ്ങള്‍ വിൡച്ചുപറയാന്‍ മടികാണിക്കാത്ത സുധാകരന്‍ ഇക്കാരണത്താല്‍ പലതവണ വിവാദപുരുഷനായി വാര്‍ത്തകളില്‍ നിറയുകയുണ്ടായി. പാര്‍ട്ടിയെ നയിക്കുന്നത് ക്രിമിനലുകളാണെന്ന സുധാകരന്റെ വിമര്‍ശനം നേതൃത്വത്തില്‍ പലരെയും ഞെരിപിരികൊള്ളിച്ചു. പാര്‍ട്ടി കാര്യങ്ങളിലുള്ള അറിവും ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ചങ്കൂറ്റവും സുധാകരനെ വ്യത്യസ്തനാക്കുന്നു. ഇതിനാലാണ് പാര്‍ട്ടി നേതാക്കളുടെ മുഖം നോക്കാതെ മുഖത്തുതന്നെ നോക്കി പലതും വിളിച്ചുപറയാന്‍ മടിക്കാത്തത്. ആരും മറുത്തുപറയാറില്ല. അതിനു മുതിരുന്നവര്‍ ഈ നേതാവിന്റെ നാവിന്റെ ചൂടറിയും.

ജി. സുധാകരന്റെ ഇപ്പോഴത്തെ വിമര്‍ശനത്തിന് ഒരു പശ്ചാത്തലമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസംഘവും നടത്തിയ നവകേരള സദസ്സിനെ വ്യത്യസ്തമാക്കിയത് ഓരോ ദിവസവും അരങ്ങേറിയ അക്രമങ്ങളാണ്. അനുദിനം യാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം സിപിഎമ്മുകാരും പോലീസുകാരും ഒറ്റയ്‌ക്കും കൂട്ടായും രാഷ്‌ട്രീയ പ്രതിയോഗികളുടെമേല്‍ വന്യമായ ശൗര്യത്തോടെ ചാടിവീഴുകയായിരുന്നു. ഇതിനെ പിന്തുണയ്‌ക്കുകയും ന്യായീകരിക്കുകയും ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ചെയ്തത്. ജി. സുധാകരന്‍ പറയുന്നതുപോലെ ആളുകളുടെ മുഖത്തടിക്കുകയും മര്‍ദ്ദിക്കുകയുമൊക്കെ ചെയ്തിട്ട് അതാണ് വിപ്ലവമെന്ന് ഭാവിക്കുകയാണ് പാര്‍ട്ടി സഖാക്കളും കാക്കിയിട്ട സഖാക്കളും. ഇത് ശരിയല്ലെന്നു പറയാന്‍ ഒരാളെങ്കിലും ഉണ്ടായത് നന്നായി. സുധാകരന്റെ വിമര്‍ശനത്തോട് സജി ചെറിയാനും മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മൗനം പാലിക്കുന്നത് അര്‍ത്ഥഗര്‍ഭമാണ്. നിഷേധിച്ചാല്‍ സുധാകരന്‍ കൂടുതല്‍ പ്രകോപിതനാവുമെന്ന് അവര്‍ ഭയക്കുന്നുണ്ടാവും. സുധാകരന്‍ ചൂണ്ടിക്കാണിച്ച സിപിഎമ്മുകാരുടെ അക്രമാസക്തിയും അഹങ്കാരവും മറ്റുള്ളവര്‍ക്ക് അറിയാവുന്നതാണ്. പലരും അനുഭവസ്ഥരുമാണ്. സുധാകരനെപ്പോലൊരാളും അത് പറയാന്‍ നിര്‍ബന്ധിതനായി എന്നതാണ് ശ്രദ്ധേയം. അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സിപിഎം അനുവര്‍ത്തിക്കുന്ന ഹിംസയാണ് കേരളത്തെ ഇത്രമേല്‍ അധഃപ്പതിപ്പിച്ചത്. ഇതിന്റെ പ്രതിഫലനമാണ് സര്‍ക്കാരിന്റെ ഒത്താശയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ സര്‍വകലാശാലകള്‍ക്കകത്തും പുറത്തും അരങ്ങേറുന്നത്.

 

Tags: cpmG.SudhakaranUnpleasant truths
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.