ന്യൂദല്‍ഹി: ബിഹാറില്‍ ഗംഗാനദിക്ക് കുറുകെ സോനാപൂരില്‍ നിന്ന് ദിഘയിലേക്ക് പാലം നിര്‍മിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. 4.56 കിലോമീറ്റര്‍ നീളമുള്ള ആറുവരിപ്പാലത്തിന്റെ നിര്‍മാണത്തിനാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്കിയത്.
പാലം വടക്കും തെക്കും ബിഹാറുകളെ റോഡ് ഗതാഗതത്തിലൂടെ ബന്ധിപ്പിക്കും. രാജ്യത്തെ ഉള്‍നാടന്‍ ജലഗതാഗതത്തെ പിന്തുണയ്‌ക്കുന്ന വലിയ കപ്പലുകള്‍ക്ക് പാലത്തിന് താഴെ കടന്നുപോകാന്‍ കഴിയും.
3,064.45 കോടി രൂപയാണ് അംഗീകൃത പദ്ധതിയുടെ ആകെ ചെലവ്, 42 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ത്രിപുരയിലെ ഖോവായ്-ഹരീന റോഡിന്റെ 135 കിലോമീറ്റര്‍ ദൈര്‍ഘ്യം മെച്ചപ്പെടുത്തുന്നതിനും വീതി കൂട്ടുന്നതിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി.
പദ്ധതിയില്‍ 2,486.78 കോടി രൂപയുടെ നിക്ഷേപം ഉള്‍പ്പെടുന്നു, ഇതില്‍ 1,511.70 കോടി രൂപയുടെ വായ്പയാണ്. ഈ നിര്‍ണായക പാതയുടെ വീതി കൂട്ടുന്നത് ത്രിപുരയ്‌ക്കും ആസാമിനും ഇടയിലുള്ള യാത്രാച്ചെലവും സമയവും കുറയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: