ന്യൂദല്‍ഹി: പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളിലെ മതപീഡനം സഹിക്ക വയ്യാതെ പലായനം ചെയ്ത് ഭാരതത്തില്‍ എത്തുന്ന ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കും മറ്റും പൗരത്വം നല്‍കാനുള്ള നിയമം കേന്ദ്രം നടപ്പാക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമം നടപ്പാക്കുന്നത് തടയാന്‍ ഒരു ശക്തിക്കും കഴിയില്ല. കൊല്‍ക്കത്തയിലെ പൊതുസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ബംഗാള്‍ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പൗരത്വ നിയമഭേദഗതി നടപ്പാക്കണമെന്നത് ബിജെപിയുടെ പ്രതിബദ്ധതയാണ്. രാജ്യത്ത് ഈ നിയമം നടപ്പാക്കുമോ ഇല്ലയോ എന്ന കാര്യത്തിലും നിയമം സംബന്ധിച്ചുമെല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മമത ബാനര്‍ജി ശ്രമിക്കുകയാണ്. സിഎഎ എന്നത് ഈ രാജ്യത്തെ നിയമമാണ്. അത് നടപ്പാക്കുന്നത് തടയാന്‍ ഒരാള്‍ക്കും സാധിക്കില്ല. രാജ്യത്തേക്ക് നുഴഞ്ഞു കയറുന്നവര്‍ക്കും മതഭീകരര്ക്കുമെല്ലാം പൗരത്വം നല്‍കുന്നത് സിഎഎ വഴി അവസാനിപ്പിക്കുമെന്നും, അമിത് ഷാ വ്യക്തമാക്കി. 2019ല്‍ പാസാക്കിയ നിയമത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: