യുവതലമുറയ്ക്കുള്ള പുത്തന്‍ ആഭരണങ്ങള്‍ സമ്മാനിക്കുന്ന കാന്‍ഡിയര്‍ എന്ന ബ്രാന്റിന്റെ വന്‍സ്വീകാര്യതയുടെ കരുത്തില്‍ കല്ല്യാണ്‍ ജ്വല്ലേഴ്സ് കുതിക്കുകയാണ്. 2023 ജൂലായില്‍ 173 രൂപ ഉണ്ടായിരുന്ന കല്ല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി വില അഞ്ച് മാസം പിന്നിട്ട് ഡിസംബറില്‍ എത്തുമ്പോഴേക്കും 343 രൂപയില്‍ എത്തിയിരിക്കുന്നു.
കാന്‍ഡിയര്‍ എന്ന കമ്പനി ജ്വല്ലറി ഓണ്‍ലൈനായി ഇന്ത്യയിലും യുകെയിലും യുഎസിലും വില്‍ക്കുന്ന കമ്പനിയാണ്. 017ലാണ് 40 കോടി രൂപയ്ക്ക് കല്യാണ്‍ ഈ കാന്‍ഡിയര്‍ കമ്പനിയുടെ വലിയൊരു പങ്ക് ഓഹരി വിലയ്ക്ക് വാങ്ങിയത്. പിന്നീട് കല്യാണ്‍ അതില്‍ നിക്ഷേപം നടത്തുകയുംചെയ്തു. കാന്‍ഡിയറിനെ നയിച്ച രാകേഷ് ജെയിനെ തന്നെ സിഇഒ ആയി നിലനിര്‍ത്തുകയും ചെയ്തു. കല്ല്യാണ്‍ ജ്വല്ലറിയുടമ ടി.എസ്. കല്യാണ്‍ രാമന് തന്നെയാണ് കാന്ഡിയറിന്റെയും ഉടമ. പുത്തന്‍തലമുറയ്ക്ക് വേണ്ട ഡയമണ്ട് ജ്വല്ലറികളും മറ്റുമാണ് കാന്‍ഡിയര്‍ വില്‍ക്കുന്നത്. ഓണ്‍ലൈനില്‍ ഇപ്പോള്‍ 5000ല്‍ പരം ഉല്പന്നങ്ങള് കാന്‍ഡിയറിനുണ്ട്.
ഇനിയിപ്പോള്‍ ടാറ്റയുടെ ടൈറ്റന് മാതൃകയില്‍ കാന്‍ഡിയറിനെ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്ന പേരില്‍ രാജ്യത്തുടനീളം കടകള്‍ തുറക്കാനും കല്യാണ്‍ പദ്ധതിയിടുകയാണ്. ഈനിലയ്ക്ക് വളര്‍ന്നാല്‍ 2025 ആകുമ്പോഴേക്കും കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഓഹരിവില ഇനിയും വന്‍കുതിപ്പ് നടത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: