കൊക്കെയ്ൻ ഉപയോഗം നിയമ വിധേയമാക്കാനൊരുങ്ങി സ്വിറ്റ്‌സർലാൻഡ്. വിനോദ ആവശ്യങ്ങൾക്ക് വേണ്ടി കൊക്കെയ്ൻ നിയമവിധേയമാക്കാൻ സ്വിറ്റ്‌സർലാൻഡ് തലസ്ഥാനമായ ബേണിൽ ആലോചനകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്.
ദേശീയ നിയമത്തിലുൾപ്പെടെയാകും മാറ്റം വരുത്തുക എന്നാണ് റിപ്പോർട്ട്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ആവശ്യമില്ലാതെ തന്നെ കൊക്കെയ്ൻ നിയമവിധേയമായി വിൽക്കുന്നതിനും വാങ്ങുന്നതിനും സാധിക്കുന്ന വിധത്തിലാകും നിയമനിർമ്മാണം.
അതേസമയം കഞ്ചാവ് വിൽപ്പന നിയമവിധേയമാക്കാനുള്ള ട്രയലുകൾ ഇതിനോടകം തന്നെ സ്വിറ്റ്സർലൻഡിൽ നടന്നുവരികയാണ്. സമ്പൂർണ നിരോധനത്തേക്കാൾ ഫലപ്രദം നിയന്ത്രണവും നിയമവിധേയമായ വിൽപ്പനയുമാണെന്ന് ബേൺ കൗൺസിലിലെ ആൾടർനേറ്റീവ് ലെഫ്റ്റ് പാർട്ടി അംഗം ഇവാ ചെൻ അഭിപ്രായപ്പെട്ടു. യൂറോപ്പിൽ കൊക്കെയ്ൻ ഉപയോഗം ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്സർലൻഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: