ന്യൂദല്‍ഹി: ചൈന അനുകൂല പ്രചരണം നടത്താനും ഇന്ത്യയ്‌ക്കെതിരെ നുണപ്രചരിപ്പിക്കാനും ചൈനയില്‍ പനിന്നും പണം വാങ്ങിയെന്ന ആരോപണത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഓണ്‍ലൈന്‍ വാര‍്ത്താ വെബ്സൈറ്റായ ന്യൂസ് എഡിറ്റര്‍ കുടുങ്ങും. ഇയാള്‍ക്ക് കൂട്ടാളികളായി പ്രവര്‍ത്തിച്ച സിപിഎം നേതാക്കളും കുടുങ്ങിയേക്കും. കാരണം ഈ കേസില്‍ അറസ്റ്റിലായ ന്യൂസ് ക്ലിക്കിന്റെ തന്നെ എച്ച് ആര്‍ മാനേജര്‍ ഈ കേസില്‍ സാക്ഷിയായി എല്ലാസത്യങ്ങളും തുറന്നുപറയാണെന്ന് സമ്മതിച്ചിരിക്കുകയാണ്. ഈ കേസില്‍ മുന്‍ സിപിഎം പൊളിറ്റ് ബ്യൂറോ സെക്രട്ടറി പ്രകാശ് കാരാട്ട് വരെ സംശയത്തിന്റെ നിഴലിലാണ്.
എല്ലാമറിയുന്ന അമിത് ചക്രവര്‍ത്തി തുറന്നുപറഞ്ഞാല്‍ വിശുദ്ധതലകള്‍ ഉരുളും .
സര്‍ക്കാര്‍ സാക്ഷിയാകാന്‍ അനുമതി തേടി ന്യൂസ് ക്ലിക്കിന്റെ മാനവവിഭവശേഷി വകുപ്പ് മേധാവി അമിത് ചക്രവര്‍ത്തി ദല്‍ഹി കോടതിയെ സമീപിച്ചു.കഴിഞ്ഞു അമിത് ചക്രവര്‍ത്തി സ്‌പെഷ്യല്‍ ജഡ്ജി ഹര്‍ദീപ് കൗറിന് മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചു. കേസില്‍ മാപ്പ് തേടിയ ഇയാള്‍ ഡല്‍ഹി പോലീസിനോട് തന്റെ പക്കലുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്ന് അറിയിച്ചു. ചക്രവര്‍ത്തിയുടെ മൊഴി രേഖപ്പെടുത്താന്‍ ജഡ്ജി, വിഷയം മജിസ്റ്റീരിയല്‍ കോടതിക്ക് മുമ്പാകെ അയച്ചു.
ന്യൂസ് ക്ലിക്കുമായി ബന്ധമുള്ള നിരവധി മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും വീടുകളില്‍ റെയ്ഡ് നടത്തിയതിന് ശേഷം ഒക്ടോബര്‍ ഒന്നിന് ചക്രവര്‍ത്തിയെയും ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കയസ്തയെയും ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം ആദ്യം, രണ്ട് പ്രതികളെയും കോടതി ഡിസംബര്‍ 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
സ്ഥാപനത്തിന്റെ ഫണ്ടിംഗ് സ്രോതസ്സുകള്‍ അന്വേഷിക്കുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ വ്യാപക റെയ്ഡ് നടത്തിയിരുന്നു. കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലും തിരച്ചില്‍ നടത്തി.കേരളത്തിലെ കോട്ടയത്തും മുന്‍ ന്യൂസ് ക്ലിക്ക് പത്രപ്രവര്‍ത്തകയുടെ വസതിയിലും റെയ്ഡ് നടന്നിരുന്നു.
ചൈനാചാരന്‍ നെവില്‍ റോയി സിംഗാം 38 കോടി നല്‍കിയോ?
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സിപിസി) പ്രചാരണ വിഭാഗവുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അമേരിക്കന്‍ കോടീശ്വരനായ നെവില്‍ റോയ് സിംഗാമില്‍ നിന്ന് ന്യൂസ് ക്ലിക്കിന് ഏകദേശം 38 കോടി രൂപ ധനസഹായം ലഭിച്ചതായി ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ത്യയുടെ പരമാധികാരം തകര്‍ക്കുന്നതിനും രാജ്യത്തിനെതിരെ അതൃപ്തി ഉണ്ടാക്കുന്നതിനുമായി ചൈനയില്‍ നിന്ന് ന്യൂസ്‌ക്ലിക്കിന് വലിയൊരു തുക വന്നതായി പറയുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിന് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്യുലറിസം എന്ന ഗ്രൂപ്പുമായി ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പൂര്‍കയസ്ത ഗൂഢാലോചന നടത്തിയെന്നും അതില്‍ ആരോപിക്കുന്നു. മോദിയ്‌ക്കും ബിജെപി സര്‍ക്കാരിനും എതിരെ ആയിരുന്നു ഈ ഗൂഢാലോചന.
ഭീഷണി നിഴലില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സംഘം
നേരത്തെ പ്രബീര്‍ പുര്‍കയസ്തയുടെയും അമിത് ചക്രവര്‍ത്തിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ദല്‍ഹി പോലീസിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും എന്‍സിആറിലുമായി നടത്തിയ റെയ്ഡില്‍ ലാപ്ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ അടക്കമുള്ളവ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തായിരുന്നു ഈ നോട്ടീസ്.
വിദേശ ധനസഹായവുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ഊര്‍മിലേഷ്, ഔനിന്ദ്യോചക്രവര്‍ത്തി, അഭിസര്‍ ശര്‍മ, പരഞ്‌ജോയ് ഗുഹ താകുര്‍ത്ത, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, ആക്ഷേപഹാസ്യകാരനായ സഞ്ജയ് രജൗറ, സെന്‍റര്‍ ഫോര്‍ ടെക്നോളജി ആന്‍ഡ് ഡവലപ്മെന്‍റിലെ ഡി രഘുനന്ദന്‍ എന്നിവരെ ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചിരുന്നു.
ചൈനയില്‍ നിന്നും പണം വാങ്ങി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ പത്രപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യമുണ്ടോ ?
വിദേശ ഫണ്ട് വാങ്ങി സ്വന്തം രാജ്യത്തെ കുറ്റപ്പെടുത്തി എഴുതാന്‍ പത്രപ്രവര്‍ത്തക സ്വാതന്ത്ര്യം അധികാരം നല്‍കുന്നുണ്ടോ? രാജ്യത്തിന്റെ നാലാം തൂണ്‍ ആയി പ്രവര്‍ത്തിക്കുന്നു എന്നത് രാജ്യത്തിനെതിരെ സത്യമല്ലാത്തത് പ്രചരിപ്പിക്കാന്‍ കൂടിയുള്ള ലൈസന്‍സാണോ? ഇതിനൊക്കെ വ്യക്തമായ ഉത്തരം അധികാരം വൈകാതെ സുപ്രീം കോടതി തന്നെ വ്യക്തമാക്കേണ്ടി വരും.
ഇഡി പത്രപ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡിന് പിന്നാലെ പൊലീസ് നടപടികളില്‍ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് പത്രപ്രവര്‍ത്തക സംഘടനകള്‍ അയച്ച കത്ത് വലിയ കോലാഹലം ഉയര്‍ത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം ‘പ്രതികാര ഭീഷണിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്’ എന്ന് വിവിധ പത്രപ്രവര്‍ത്തക സംഘടനകള്‍ അയച്ച കത്തില്‍ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു.
ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്‍, ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്‌സ്, പ്രസ് ക്ലബ് ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള പത്രപ്രവര്‍ത്തകരുടെ സംഘടനകള്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ‘ദേശീയ അന്തര്‍ദേശീയ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും ഭീഷണിയിലൂടെ മാധ്യമങ്ങളെ തണുപ്പിക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും ആരോപണമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ലാപ്‌ടോപ്പുകളും യഥേഷ്ടം പിടിച്ചെടുക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്നും കത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: