ഗുരുവായൂര്‍: ഗുരുവായൂര്‍ ഭണ്ഡാരത്തില് നിരോധിച്ച പഴയ കാലത്തെ നോട്ടുകള്‍ നിക്ഷേപിക്കുന്നത് യഥാര്ത്ഥഭക്തരോ അതോ തിരിമറിക്കാരോ എന്നത് സംബന്ധിച്ച് സംശയം ഉയരുകയാണ്. 2017 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ലഭിച്ച നോട്ടുകളിലാണ് 1.27 കോടി രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയത്.
ഈ കള്ളപ്പണം കിട്ടിയ ദേവസ്വമാകട്ടെ ഈ നോട്ടുകള്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.
നോട്ടുകള്‍ നശിപ്പിച്ചുകളയുന്ന കാര്യം നേരത്തെ ദേവസ്വം കമ്മീഷണറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതിനുള്ള അനുമതി കാത്തിരിക്കുകയാണ് ദേവസ്വം. കണ്ണൂരിലെ സ്വകാര്യക്കമ്പനിക്ക് പള്‍പ്പുണ്ടാക്കാന്‍ ഈ കള്ളനോട്ടുകള്‍ നല്കുന്ന കാര്യം ആലോചിച്ചെങ്കിലും അതിന് അനുമതി ലഭിച്ചില്ല. കള്ളനോട്ടുകള്‍ കൈവശംവെക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതിയാകണം ഭക്തര്‍ ഭണ്ഡാരത്തില് നിക്ഷേപിക്കുന്നതെന്ന് ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 1.27 കോടി രൂപയുടെ കള്ളനോട്ടുകളാണ് ലഭിച്ചത്. പണ്ട് നിരോധിച്ച 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകളാണ് അധികവും. കഴിഞ്ഞ ഒക്ടോബറില്‍ ലഭിച്ചത് 155 ഓളം 500 രൂപാനോട്ടുകളാമണ്. 2022 ഡിസംബറില്‍ ലഭിച്ചത് 1000-ന്റെ 52 നോട്ടുകള്‍ കിട്ടി. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില് നിരോധിത നോട്ടുകള്‍ ഇടരുതെന്ന് ഭക്തജനങ്ങളോട് ദേവസ്വം അഭ്യര്‍ത്ഥിച്ചെങ്കിലും കള്ളനോട്ടുകള്‍ വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: