മുംബൈ: ഓസ്ട്രേലിയക്കെതിരായ 16 അംഗ ടി20 സ്ക്വാഡില്‍ ഇടംനേടി മലയാളി താരം മിന്നു മണി. ഇന്ന് ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരായ ഏകദിന, ട്വന്റി 20 ടീമിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഡിസംബര്‍ 28 മുതല്‍ ജനുവരി രണ്ട് വരെ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ കളിക്കുക. മൂന്ന് മത്സരങ്ങളും വാങ്കഡെ സ്റ്റേഡിയത്തിലാണ്.
ജനുവരി 5,7,9 തീയതികളില്‍ മുംബൈ ഡി.വൈ.പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ട്വിന്റി 20 മത്സരങ്ങള്‍. ഓസ്ട്രേലിയക്കെതിരായ ഏക ടെസ്റ്റ് പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ വനിതകള്‍.
നേരത്തേ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടീലിന് ആദ്യമായി ഏകദിന ടീമിലേക്കും ക്ഷണം ലഭിച്ചു. അവസാന മത്സരത്തില്‍ കളിയിലെ താരവുമായിരുന്നു.
ടി20 ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ജെമിമ റോഡ്രിഗസ്, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, മന്നത്ത് കശ്യപ്, സൈക ഇസാഖ്, രേണുക സിങ്, ടൈറ്റസ് സധു, പൂജ വസ്ത്രാകര്‍, കനിക അഹൂജ, മിന്നു മണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: