ഇതരമതസ്ഥര്‍ ക്രിസ്തുമസ് ആഘോഷിക്കുന്നതിനെ വിമര്‍ശിച്ച മുസ്ലിം പണ്ഡിതനെതിരെ സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ രംഗത്ത്.
ക്രിസ്മസ് സ്റ്റാര്‍, ക്രിസ്മസ് ട്രീ, സാന്റാക്ലോസ്, പുല്‍ക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കല്‍ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്‌ലിം സമുദായത്തിലേക്ക് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് എസ്.വൈ.എസ് നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് തന്റെ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതിനുമറുപടിയായിട്ടാണ് രാമസിംഹന്റെ ഫേസ്ബുക്ക് പോസ്്റ്റ്.
പോസ്റ്റ് ഇങ്ങനെ…
മൊയ്‌ല്യാരെ നുമ്മക്ക് ഒരു തംശയം, ഈ നച്ചത്രവും, സന്റാക്‌ളോസ് തൊപ്പിയും, ക്രിസ്തുമസ് കേക്കുമൊക്ക വില്‍ക്കുന്ന ഞമ്മന്റെ ആള്‍ക്കാരോട് അത് ബിക്കരുത് എന്ന് പറഞ്ഞൂടെ,
ക്രിസ്തുമസ് കേക്കുണ്ടാക്കുന്ന ബേക്കറികള്‍ കൂടുതലും ആരുടേതാ?..
ഞമ്മന്റെ ചന്ദനത്തിരി, എണ്ണ അതൊക്കെ അമ്പലത്തില്‍ കത്തിക്കണം..
ഇങ്ങളിനി ഇങ്ങളെ ആഘോഷത്തിന് പറ്റിയ സാധനം മാത്രം വിറ്റാ പോരേ?
ഇങ്ങളെടുത്തുന്നു ഇങ്ങളെ കൂട്ടക്കാര് മാത്രം എന്തേലും. വാങ്ങിച്ചാ മതിയോ..
കുങ്കുമം, കര്‍പ്പൂരം, പൊട്ട്,ചന്ദനം കാവിമുണ്ട്,ബര്‍മുഡ, കറുപ്പ് മുണ്ട്,നേര്യത്,പൊന്കുരിശ്, താലിമാല, തുടങ്ങി അന്യ മതവിഭാഗങ്ങളുടെ പൂജാവസ്തുക്കള്‍ വില്‍ക്കുന്നത് ഒക്കെ ഹറാമല്ലേ?
ഉറക്കെ പറയണം മലബാര്‍ ഗോള്‍ഡ് കാരോട് ക്രിസ്ത്യന്‍, ഹിന്ദു രൂപങ്ങളടങ്ങിയ ഒരു സ്വര്‍ണ്ണത്തരി പോലും വില്‍ക്കരുതെന്ന്..
അരിവാങ്ങാന്‍ വരുന്നവരോട് പൂജയ്‌ക്കാണോ എന്ന് പ്രത്യേകം ചോദിക്കാന്‍ അരിക്കച്ചവടക്കാരോടും പറയണം (പിണ്ഡം വയ്‌പ്പ് ഹറാമാണ്) ഹറാമായ കാര്യങ്ങള്‍ ചെയ്തു നരകത്തില്‍ പോകരുതെന്ന് ബോധ്യപ്പെടുത്തണം..
അതാണ് ഈമാന്റെ വഴി..
ക്രിസ്ത്യന്‍, ഹൈന്ദവ സഹോദരങ്ങളോട് ഒരഭ്യര്‍ത്ഥന നിങ്ങളുടെ വിശ്വാസപ്രകാരമുള്ള ചടങ്ങുകള്‍ക്കുള്ള വസ്തുക്കള്‍ ഇസ്ലാം മത വിശ്വാസികളായ കച്ചവടക്കാരില്‍ നിന്നും വാങ്ങി അവരെ നരകത്തിലേക്ക് തള്ളിവിടരുത്,അതാണ് അവര്‍ക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം.
അവരുടെ വിശ്വാസം നമ്മളായിട്ട് ഇല്ലാതാക്കരുത്.
നന്മവരട്ടെ.. കേക്ക് ഇതുവരെയും വാങ്ങാത്തവര്‍ ശ്രദ്ധിക്കുമല്ലോ? എന്നുപറഞ്ഞാണ് രാമസിംഹന്റെ പോസ്റ്റ് അവസാനിക്കുന്നത്. മുസ്ലിംപണ്ഡിതന്റെ വീഡിയോയും പോസ്റ്റിന് ശേഷം പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക